ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയേയും സിപിഐഎം ശക്തമായി എതിർക്കും. രണ്ടിനും എതിരെയുള്ള ശക്തമായ നിലപാട് സ്വീകരിച്ചെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുൻപോട്ടു പോകാൻ ആകുകയുള്ളൂ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസറ്റർ.
എ വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിന്റെ ഘടകകക്ഷിയെപ്പോലെ പ്രവർത്തിക്കുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അത് കണ്ടതാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Also Read: വർഗീയവാദികളുമായി കൂട്ടു കെട്ട് ഉണ്ടാക്കിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്; പി കെ ശ്രീമതി
ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരല്ല, ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു അവയെ എതിർക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തിൽ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്ലിം വർഗീയ വാദത്തിന്റെ പ്രധാനികൾ ജമാഅത്തെ ഇസ്ലാമിയാണ്. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Also Read: ജനങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്; മന്ത്രി ജി ആർ അനിൽ
വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമായ കാര്യമാണ്. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വക്താക്കളാക്കി മുസ്ലിംലീഗിനെ മാറ്റാനാണ് അവർ ശ്രമിക്കുന്നത്. എസ്ഡിപിയുടെ ജമാഅത്തെ ഇസ്ലാമിയുടെയും സഖ്യകക്ഷി എന്ന രീതിയിൽ തന്നെയാണ് വോട്ട് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് വർഗീയകക്ഷിയാണ് എന്ന് പറയുന്നില്ല പക്ഷെ വർഗീയകക്ഷിയാകാതെയിരിക്കണം എന്നാണ് പറയുന്നത്. ലീഗ് കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല. ലീഗിനകത്തും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിയുമായുള്ള ബന്ധത്തിന്റെ പ്രശ്നം ഉയർന്നുവരും സിപിഐഎമ്മിന് ന്യൂനപക്ഷ സ്നേഹം അന്നും ഇന്നും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here