‘അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഐഎം പങ്കെടുക്കില്ല’; കാരണം വ്യക്തമാക്കി സീതാറാം യെച്ചൂരി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഐഎം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: റോഡിൽ ഗതാഗത കുരുക്ക്, നദിയിലൂടെ ഥാർ ഓടിച്ചതിന് പിഴയും; വീഡിയോ കാണാം

മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാല്‍ പങ്കെടുക്കില്ല. മതപരമായ ചടങ്ങിനെ സംസ്ഥാന സ്‌പോണ്‍സേര്‍ഢ് പരിപാടി ആക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തിനു മതപരമായ ബന്ധം പാടില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. സുപ്രീം കോടതി ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്. ഇവിടെ ഭരണഘടനാ തത്വം ലംഘിക്കപ്പെടുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ: റോഡിൽ ഗതാഗത കുരുക്ക്, നദിയിലൂടെ ഥാർ ഓടിച്ചതിന് പിഴയും; വീഡിയോ കാണാം

അതേസമയം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യം തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത് ദേശീയ കാര്യമാണെന്നും തനിക്കതിനെ കുറിച്ച് അറിയില്ലെന്നും സതീശന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News