മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ്; പാല്‍ഘര്‍ ജില്ലയില്‍ ഉജ്ജ്വല വിജയം നേടി സിപിഐഎം

മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാല്‍ഘര്‍ ജില്ലയില്‍ ഉജ്ജ്വല വിജയം നേടി സിപിഐഎം. മഹാരാഷ്ട്രയിലെ 2359 പഞ്ചായത്തുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്ത് വന്നതില്‍ 1565 പഞ്ചായത്തുകളില്‍ 1143 ഇടങ്ങളിലും ഭരണമുന്നണി വിജയിച്ചപ്പോഴാണ് പാല്‍ഘര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ വലിയ ഭൂരിപക്ഷത്തോടെ വിജയം തൂത്തു വാരിയത്.

Also Read : കേരളീയം സമാപന വേദിയില്‍ ഒ രാജഗോപാല്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

പോയ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിലും തനിച്ചു മത്സരിച്ചാണ് നൂറിലേറെ ഗ്രാമ പഞ്ചായത്തുകളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ വിജയക്കൊടി പാറിച്ചിരുന്നു. അതേസമയം മഹാവികാസ് അഘാഡി സഖ്യം 422 പഞ്ചായത്തുകളുമായി ഏറെ പിന്നിലായി ബാരാമതിയില്‍ അജിത്പവാര്‍പക്ഷം മേല്‍ക്കെനേടിയപ്പോള്‍ ശരദ് പവാര്‍ പക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടായി. ഇതുവരെ പുറത്ത് വന്ന ഫലങ്ങളില്‍ ശിവസേന ഉദ്ധവ് പക്ഷവും ഏറെ പുറകിലാണ്.

Also Read : അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറി: മുഖ്യമന്ത്രി

തലസാരി, ദഹാനു താലൂക്കുകളിലെ 13 ഗ്രാമ പഞ്ചായത്തുകളില്‍ സിപിഐഎമ്മിന്റെ 8 സര്‍പഞ്ചുമാരും 100 ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉജ്ജ്വല വിജയം നേടി. ഇരു താലൂക്കുകളിലെയും ആയിരക്കണക്കിന് പാര്‍ട്ടികളുടെയും ബഹുജന സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നടത്തിയ പ്രചാരണ പ്രവര്‍ത്തനമാണ് ഈ വിജയം സാധ്യമാക്കിയതെന്ന് സിപിഐഎംഎംഎല്‍എ വിനോദ് നിക്കോളെ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ തലസാരി താലൂക്കിലെ കരജ്ഗാവ് ഗ്രാമം ബി.ജെ.പിയില്‍ നിന്ന് വാശിയേറിയ പോരാട്ടത്തിലാണ് സി.പി.ഐ.എം പിടിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News