സിപിഐഎം ദുരന്തബാധിതര്‍ക്കൊപ്പം, അമിത് ഷാ സങ്കുചിത രാഷ്ട്രീയം കളിക്കുന്നു: ബൃന്ദ കാരാട്ട്

സിപിഐഎം ദുരന്തബാധിതര്‍ക്കൊപ്പമെന്ന് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. സംസ്ഥാന സര്‍ക്കാരും സൈന്യവും, ഒരു നാട് മുഴുവന്‍ ദുരന്തത്തില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. സിപിഐഎം വയനാട് ജനതയ്‌ക്കൊപ്പമാണ്. എല്ലാവരും ഒരുമിച്ച് ദുരന്ത ബാധിതര്‍ക്കായി കൈ കോര്‍ക്കുകയാണ്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രീയം കളിക്കുകയാണ്. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞത്- ബൃന്ദ കാരാട്ട് പറഞ്ഞു.

ALSO READ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ക്യൂ ആർ കോഡ് പിൻവലിക്കുന്നു; സിഎംഡിആർഎഫ് പോർട്ടൽ വഴിയോ നേരിട്ടോ സംഭാവന നൽകാം

ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിചാരാനാണ് അമിത് ഷാ ശ്രമിച്ചത്. അമിത് ഷാ പച്ചകള്ളം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രചാരണം അവസാനിപ്പിക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

ALSO READ:‘രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍; ഇനി കണ്ടെത്താനുള്ളത് 206 പേരെ’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News