‘എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സിപിഐഎം ജനങ്ങളുടെ മുമ്പില്‍ ഉണ്ടാവും’: എ കെ ബാലന്‍

എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സിപിഐഎം ജനങ്ങളുടെ മുമ്പില്‍ ഉണ്ടാവുമെന്ന് എ കെ ബാലന്‍. സാഹിത്യകാരന്മാരുടേയും പരാമര്‍ശങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. പാര്‍ട്ടി സെക്രട്ടറി അക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്. പാര്‍ട്ടിയിലെ നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും പറ്റുന്ന പിശക് തിരുത്താന്‍ സിപിഐഎമ്മില്‍ പ്രത്യേക സംവിധാനം ഉണ്ടെന്നും തെറ്റ് തിരുത്തല്‍ പ്രക്രിയ സിപിഐഎമ്മിന്റെ അജണ്ടയാണെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും: മായാവതി

എംടിയുടെയും എം.മുകുന്ദന്റെയും പരാമര്‍ശങ്ങളെല്ലാം തെറ്റ് തിരുത്തല്‍ പ്രക്രിയ നടത്തുമ്പോള്‍ പാര്‍ട്ടി പരിശോധിക്കും. സിപിഐഎം ജനവികാരങ്ങള്‍ മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ‘എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സിപിഐഎം ജനങ്ങളുടെ മുമ്പില്‍ ഉണ്ടാവും’
എം.ടിയെ സിപിഐഎമ്മിന്റെ ചെരിപ്പ് നക്കിയെന്ന് പരാമര്‍ശിച്ചവരാണ് ഇപ്പോള്‍ എംടിയെ പുകഴ്ത്താന്‍ ശ്രമിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News