പാലക്കാട്ടെ ഹോട്ടൽ പരിശോധനയിൽ സിപിഐഎമ്മിൻ്റേത് വസ്തുതാപരമായ ആരോപണം, അല്ലെങ്കിൽ വ്യാജ ഐഡി കേസിലെ പ്രതി എന്തിനാണ് ഹോട്ടലിൽ വന്നത്?- സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു

E N SURESH BABU

പാലക്കാട്ടെ ഹോട്ടൽ പരിശോധനയിൽ സിപിഐഎമ്മിൻ്റേത് വസ്തുതാപരമായ ആരോപണമാണെന്നും അല്ലെങ്കിൽ വ്യാജ ഐഡി കേസിലെ പ്രതിയായ ഫെനി നൈനാൻ എന്തിനാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ എത്തിയതെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു. ഹോട്ടലിൽ എത്തിയ ഫെനി നൈനാൻ്റെ കയ്യിൽ ഒരു നീല ട്രോളി ബാഗുണ്ടായിരുന്നു. ആ സമയത്ത് രാഹുൽ മാങ്കൂട്ടത്തിലും അവിടെയുണ്ട്.  ഫെനി ട്രോളി ബാഗുമായി ഹോട്ടലിൽ പ്രവേശിക്കുന്നു.
പിന്നീട് ജ്യോതികുമാർ ചാമക്കാലയും രാഹുൽ മാങ്കൂട്ടത്തിലും ഹോട്ടലിൽ എത്തുകയും ട്രോളി ബാഗ് ഉള്ള റൂമിലേക്ക് ഈ നേതാക്കൾ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ആ ബാഗ് കള്ളപ്പണം കൊണ്ടുവന്നതായിരുന്നു.

ALSO READ: തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പരിശോധനകളെ ഭയക്കുന്നത് എന്ത്കൊണ്ടാണ്?, ഇരട്ടി വോട്ടിൽ വിജയിക്കുമെന്ന സുധാകരൻ്റെ പ്രസ്താവന കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്; മന്ത്രി കെ രാജൻ

ഇത് ഈ ദൃശ്യങ്ങൾ കണ്ട ആളുകളിൽ നിന്നും ലഭിച്ച വിവരങ്ങളാണ്. ഇനി കോൺഗ്രസ് നേതാക്കൾ പറഞ്ഞതു പോലെ തെരഞ്ഞെടുപ്പ് അവലോകന യോഗമാണ് അവിടെ നടന്നതെങ്കിൽ ഡിസിസി പ്രസിഡൻ്റും വി കെ ശ്രീകണ്ഠനും എന്തുകൊണ്ട് പങ്കെടുത്തില്ല?. എന്തുകൊണ്ട് റൂമുകൾ പരിശോധിക്കാൻ കോൺഗ്രസ് നേതാക്കൾ അനുവദിച്ചില്ല? മാത്രമല്ല, തെരഞ്ഞെടുപ്പ് അവലോകന യോഗം ചർച്ച ചെയ്യാനാണെങ്കിൽ എന്തിനാണ് അവിടെ ഒരു ട്രോളി ബാഗ്?  ബാഗ് എന്തിന് ആ മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് മാറ്റുകയും പിന്നീട് വീണ്ടും മുറിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു? ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ആ സമയം കോഴിക്കോട് ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇവർക്ക് ലജ്ജ തോന്നുന്നില്ലേ? എന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News