പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന് സി പി ഐ എം തമിഴ്നാട് ഘടകം

പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടിരുന്നു.ഈ ഉത്തരവിനെതിരെ സംസ്ഥാന സ‍‍ർക്കാര്‍ അപ്പീൽ നൽകണമെന്ന് സി പി ഐ എം തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ മറവിൽ ധ്രുവീകരണത്തിനുള്ള ബി ജെ പി ശ്രമം തിരിച്ചറിയണമെന്നും വിവിധ മതത്തിലുള്ളവര്‍ മറ്റ് ആരാധനാലയങ്ങളിലും പോകുന്നതാണ് തമിഴ് നാട്ടിലെ രീതിയെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു.

also read: ഭോപാല്‍ ഗാന്ധി മെഡിക്കല്‍ കോളേജിലെ PG വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എച്ച്ഒഡിക്കെതിരെ സമരവുമായി വിദ്യാര്‍ത്ഥികള്‍

എല്ലാ വിഭാ​ഗത്തിലുമുള്ള ആളുകൾക്കും അവിടെ പ്രവേശനം അനുവദിക്കണം. 1947ലെ നിയമം അനുസരിച്ച് ഈ ക്ഷേത്രത്തിൽ എല്ലാ മതത്തിലും എല്ലാ ജാതിയിൽ പെട്ട ആളുകൾക്ക് പ്രവേശനം അനുവദിക്കാമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വിവേചനം ശരിയല്ല എന്നാണ് സി പി ഐ എം ആവശ്യപ്പെടുന്നത്.

also read: മരണാനന്തര ബഹുമതി; ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

കഴിഞ്ഞ ദിവസമാണ് പഴനി ക്ഷേത്രത്തിൽ‌ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം ഉള്ളൂ എന്ന നോട്ടീസ് ബോർഡ് തിരികെ വെക്കാൻ മധുര ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടത്. അറ്റകുറ്റപ്പണിക്കായി ഈ ബോർഡ് നീക്കം ചെയ്തിരുന്നു. ഇതിനിടെ ചില അഹിന്ദുക്കൾ ക്ഷേത്ര പരിസരത്ത് കയറാൻ ശ്രമിച്ചതോടെ തർക്കമുണ്ടായി. ഈ തർക്കത്തെ തുടർന്നുണ്ടായ പരാതിയിലാണ് ഈ നോട്ടീസ് തിരികെ വെക്കണം എന്ന ഉത്തരവ് മധുര ബെഞ്ച് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്നാണ് ഇപ്പോൾ സി പി ഐ  എം തമിഴ്നാട് ഘടകം ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News