ഗാസക്കെതിരായ ഇസ്രയേല്‍ വംശഹത്യ ഉടന്‍ അവസാനിപ്പിക്കണം; എകെജി ഭവന് മുന്നില്‍ നാളെ സിപിഐ എം ധര്‍ണ: സീതാറാം യെച്ചൂരി

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ദില്ലി എ കെ ജി ഭവനു മുന്നില്‍ ധര്‍ണ നടത്തും. പലസ്തീന്‍ ജനതയ്ക്കൊപ്പമാണെന്നും ഗാസയിലെ കൂട്ടക്കൊലകള്‍ ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. കേന്ദ്ര കമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളും ധര്‍ണയില്‍ പങ്കെടുക്കുമെന്നും സിപിഐ എം അറിയിച്ചു.

Also Read : ‘അമിത്ഷാ സാഹബ്… ബയ് ബയ് പറയേണ്ടി വരും…’ അമിത്ഷായ്ക്ക് ഒവൈസിയുടെ ഗൂഗ്‌ളി

അതേസമം യു എന്‍ വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടു നിന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ഗാസയിലെ മനുഷ്യക്കുരുതി ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി ആവശ്യപ്പെട്ടു. ഇന്ത്യയുടെ നടപടി ഞെട്ടിപ്പിക്കുന്നതെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി പ്രതികരിച്ചു.

ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ പൗരന്മാര്‍ക്ക് സംരക്ഷണവും നിയമപരവും മാനുഷികവുമായ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടിയുള്ള യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയത്തില്‍ പ്രമേയത്തില്‍ നിന്നും ഇന്ത്യ വിട്ടു നിന്ന നടപടിക്കെതിരെ സിപിഐഎം സിപിഐ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.

Also Read : സുരേഷ് ഗോപിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും: പരാതിയിലുറച്ച് മാധ്യമ പ്രവര്‍ത്തക

അമേരിക്കന്‍ സാമ്രാജിത്വത്തിന് കീഴില്‍ ഇന്ത്യന്‍ വിദേശകാര്യ നയത്തിലെ മാറ്റമാണ് പ്രകടമാകുന്നതെന്നും യെച്ചുരി പറഞ്ഞു. ഹമസിനെ തീവ്രവാദ സംഘടനയായി ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഹമാസിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതല്ല ഇപ്പോഴത്തെ പ്രശ്‌നമെന്നും ഗാസയില്‍ നടക്കുന്ന വംശഹത്യയാണ് അവസാനിപ്പിക്കേണ്ടതെന്നും സീതാറാം യെച്ചുരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News