എ വി റസല്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

എ വി റസല്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി. സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ 38 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. റസിലിന്റെ രണ്ടാം ഈഴമാണിത്. 2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

പുതിയതായി പുതിയതായി 6 പേർ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ബി ശശി കുമാർ, സുരേഷ് കുമാർ, ഷീജാ അനിൽ കെ.കെ.രഞ്ജിത്ത്, സുഭാഷ് ടി വർഗീസ്, കെ. ജയകൃഷ്ണൻ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. സുരേഷ് കുറുപ്പ്, സി ജെ ജോസഫ്, ബി അനന്തക്കുട്ടന്‍, കെ അനില്‍കുമാര്‍, എം പി ജയപ്രകാശം, കെ അരുണന്‍ എന്നിവര്‍ കമ്മിറ്റിയിൽ നിന്നും ഒഴിവായി.

അതേസമയം കഴിഞ്ഞ നാല് ദിവസമായി നടന്നുവന്ന സി.പി.ഐ.എം. കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനത്തിൻ്റെ മുന്നാം ദിനമായ ഇന്നലെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറിയും, സംഘടനാ റിപ്പോർട്ടിൻന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്ററും മറുപടി പറഞ്ഞു.

പാമ്പാടി ടൗണിൽ നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി ചുവപ്പ് സേന മാർച്ചും, പ്രകടനവും നടക്കും. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here