‘ബൈഠക് അല്ല എന്ത് വലിയ പരിപാടി നടത്തിയാലും ആര്‍എസ്എസിന് പാലക്കാട് ഒന്നും ചെയ്യാന്‍ കഴിയില്ല’: ഇ എന്‍ സുരേഷ് ബാബു

ആര്‍ എസ് എസ് ബൈഠക് അല്ല അതിലും വലിയ പരിപാടി നടത്തിയാലും പാലക്കാട് അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ആര്‍ എസ് എസിന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും വലിയ ചരിത്രവും പാരമ്പര്യവുമുള്ള നാടാണ് പാലക്കാടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ജനങ്ങളുടെ സുരക്ഷിത്വത്തത്തിനാണ് ഫോണ്‍കോള്‍ ചോര്‍ത്തി നല്‍കിയത്’: പി വി അന്‍വര്‍ എംഎല്‍എ

അതേസമയം പി കെ ശശിക്കെതിരായ നടപടിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ശശിക്കെതിരായി എടുത്തത് കടുത്ത നടപടിയാണെന്ന് പറഞ്ഞ അദ്ദേഹം സംഘടനാപ്രവര്‍ത്തനത്തിലെ പരിശോധനയുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കി. പാര്‍ട്ടി സംഘടനക്ക് യോജിക്കാത്ത തരത്തിലുള്ള പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടതിനാണ് നടപടി. തെറ്റ് തിരുത്താനാണ് നടപടി എടുക്കുന്നത്. തെറ്റ് തിരുത്തിയാല്‍ ഇതിനേക്കാള്‍ ശക്തമായി തിരിച്ചുവരാന്‍ സാധിക്കും. തെറ്റ് ചെയ്യുമ്പോഴൊക്കെ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

RSS, CPIM, Palakkad, E N Suresh Babu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News