എറണാകുളം കൂത്താട്ടുകുളം നഗരസഭയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎം നേതൃത്വത്തില്‍ കൂത്താട്ടുകുളത്ത് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.പ്രതിഷേധയോഗം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം രാമപുരം കവലയില്‍ നിന്നും ചുവപ്പ് സേനാംഗങ്ങളുടെ പരേഡോടെ ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ അണിനിരന്നു.കൂത്താട്ടുകുളം പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ യോഗം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.കൂത്താട്ടുകുളത്തെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് നേതൃത്വം നല്‍കിയത് മാത്യു കുഴല്‍നാടനാണ് എന്ന് സി എന്‍ മോഹനന്‍ പറഞ്ഞു.
അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വിജയിച്ച കലാ രാജുവിനെ പാര്‍ട്ടി തീരുമാനം അറിയിക്കുന്നതിനു വേണ്ടി അടുത്തേക്ക് ചെന്ന നഗരസഭ ചെയര്‍പേഴ്‌സനെയും വനിതാ കൗണ്‍സിലര്‍മാരെയും ആക്രമിച്ച് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത് അനൂപ് ജേക്കബ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ ആണെന്നും അതൊന്നും കാണാനോ റിപ്പോര്‍ട്ട് ചെയ്യാനോ ചില മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും പ്രതിഷേധ യോഗത്തില്‍ അധ്യക്ഷത വഹിച്ച ഏരിയ സെക്രട്ടറി പി ബി രതീഷ് പറഞ്ഞു.
പ്രതിഷേധ യോഗത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സി സുരേന്ദ്രന്‍ ,ആര്‍ അനില്‍കുമാര്‍,മുന്‍ എംഎല്‍എ എം ജെ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here