തിരുവനന്തപുരം പാങ്ങോട് ഗ്രാമപഞ്ചായത്തിലെ അഴിമതിക്കെതിരെ സിപിഐഎം പ്രതിഷേധം

protest

തിരുവനന്തപുരം പാങ്ങോട് ഗ്രാമപഞ്ചായത്തിലെ അഴിമതിക്കെതിരെ സിപിഐഎം പ്രതിഷേധം.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ നടത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെ അനാവശ്യ ഇടപെടല്‍ കാരണം ഭരതന്നൂര്‍ പ്രാഥമിക ആശുപത്രിയിലെ പ്രവര്‍ത്തനം താളം തെറ്റിയെന്ന് സമരക്കാര്‍.

ALSO READ: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്; 19 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

കോണ്‍ഗ്രസും എസ്ഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും സഖ്യമായാണ് പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് ഭരണം. പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫിയുടെ അഴിമതിയാണ് പഞ്ചായത്ത് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം. പഞ്ചായത്ത് പ്രസിഡന്റിന്റെ അനാവശ്യ ഇടപെടല്‍ ഭരതന്നൂര്‍ പ്രാഥമിക ആശുപത്രിയിലെ പ്രവര്‍ത്തനം താളം തെറ്റിയെന്നും സമരക്കാര്‍ പറയുന്നു. പ്രസിഡന്റ് ഷാഫി ഡോക്ടറെ അസഭ്യം പറഞ്ഞു.

ALSO READ: ജെൻസന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

ഇത് ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് താല്‍ക്കാലിക ഡോക്ടറെയും ഒരു ഫാര്‍മസിസ്റ്റിനെയും പ്രസിഡന്റ് ഷാഫി പിന്‍വലിച്ചു. ഇതോടെ പ്രതിദിനം 600-ലധികം രോഗികളെത്തുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News