ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിൽ സി പി ഐ എം പങ്കെടുക്കും

ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. കോഴിക്കോട്ട് ഈ മാസം 26 നാണ് സെമിനാർ നടക്കുന്നത്. ജനങ്ങളെ വിഭജിക്കുന്നതിനുള്ള നീക്കത്തിനെതിരായ ഏത് പരിപാടിയിലും സി പി ഐ എം പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.

ജമാ അത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ.

ALSO READ: ദരിദ്രർക്കും വേണം മാനസികാരോഗ്യം, കൈരളി ടി വി ഡോക്‌ടേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കിയ ഡോ. ടി മനോജ് കുമാര്‍

അതേസമയം മുസ്ലിം കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിൽ സിപിഎമ്മിനെ ക്ഷണിച്ചതായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയിരുന്നു. എല്ലാ മത സംഘടനകളും സെമിനാറിൽ പങ്കെടുക്കുമെന്നും പി എം എ സലാം പറഞ്ഞിരുന്നു.

ALSO READ: മമ്മൂട്ടിക്ക് സര്‍പ്രൈസ് കേക്ക്, സംസ്ഥാന അവാര്‍ഡിന് കൈരളിയുടെ അഭിനന്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News