ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സിഐയെ മര്‍ദിച്ച സംഭവം; പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലെ സിഐ പ്രേമാനന്ദനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സിപിഒയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗണ്‍മാനുമായിരുന്ന മഹേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടേതാണ് നടപടി.

Also Read- ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. സിഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസില്‍ മദ്യപിച്ചെത്തിയ മഹേഷ് അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്നായിരുന്നു ഇയാളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇയാള്‍ സിഐയെ ആക്രമിച്ചത്.

Also Read- ഒഡീഷ നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഭര്‍ത്താവ് മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി; ഭാര്യക്കെതിരെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

നേരത്തേ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്ന് ഇയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News