വൈദ്യുത ഷോക്കേറ്റ് വീണ കാക്കയ്ക്ക് സിപിആർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

crow cpr

കായംകുളം കരീലക്കുളങ്ങരക്കു സമീപം വൈദ്യുത ഷോക്കേറ്റ് വീണ കാക്കയ്ക്ക് സിപിആർ നൽകിയ വീഡിയോ ശ്രദ്ധേയമാകുന്നു. സഹജീവികളോട് സ്നേഹവും, കരുതലും ഉണ്ടാകണമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ഈ വീഡിയോ. യൂത്ത് കെയർ ആലപ്പുഴ ജില്ലാ കോർഡിനേറ്ററും, നന്മകൂട്ടായിമ ജോയിൻ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷാനവാസിന്റെ സമയോചിതമായ ഇടപെടലിൽ ആണ് കാക്കയ്ക്ക് പുതുജീവനേകിയത്.

Also Read; ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട റോഡുകള്‍ നവംബര്‍ 5ന് മുമ്പ് പൂര്‍ണ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

സിവിൽ ഡിഫൻസ്, കേന്ദ്രസർക്കാരിന്റെ ആപ്തമിത്ര എന്നീ ട്രെയിനുകളിൽ പരിശീലനം ലഭിച്ച ഷാനവാസ് കഴിഞ്ഞ ഏറെ നാളുകളായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. കായംകുളം ബർക്കത്തു മത്സ്യ മാർക്കറ്റിലെ നിത്യജീവനക്കാരനാണ്‌ ഷാനവാസ്‌. കഴിഞ്ഞദിവസം ഉണ്ടായ സംഭവം ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read; കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തയ്യാറാകുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കും : മന്ത്രി കെ കൃഷ്ണന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News