ഇത്ര കുന്തളിപ്പ് പാടില്ല; കാറിന്റെ സണ്‍റൂഫില്‍ വെച്ച് പടക്കം പൊട്ടിച്ചു, ഒടുവില്‍ സംഭവിച്ചത്

crack-bursting-sunroof-car

തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കയറുക എന്ന് പറയാറില്ലേ. യാതൊരു ചിന്തയുമില്ലാതെ കാശിൻ്റെ പളപളപ്പ് കാണിക്കുന്നവരെയാണ് പൊതുവെ ഇങ്ങനെ പറയാറുള്ളത്. ഇപ്പോഴിതാ ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരില്‍ അങ്ങനെയൊരു സംഭവമുണ്ടായിരിക്കുകയാണ്.

വിവാഹ വാഹന വ്യൂഹത്തിനിടെയുള്ള ഒരാളുടെ പ്രവൃത്തി അയാൾക്ക് തന്നെ വിനയായതാണ് സംഭവം. കാറിൻ്റെ സണ്‍റൂഫില്‍ വെച്ച് പടക്കം പൊട്ടിക്കുകയും വാഹനത്തിന് തീ പിടിക്കുകയുമായിരുന്നു. ഫത്തേപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗണ്ഡേവാഡ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.

Read Also: ജീവനേക്കാൾ പ്രധാനം പെർഫെക്ഷൻ; റീൽ ഷൂട്ടിങിനിടെ മലമടക്കിൽ നിന്ന് വീണ് യുവതി

പൊട്ടിയ പടക്കങ്ങളും ബാണങ്ങളും സണ്‍റൂഫിലൂടെ മുകളിലേക്ക് പോകുന്നത് കാണാം. ആകെ പുകയും പടക്കം പൊട്ടുന്ന വെളിച്ചവുമായിരുന്നു. ഇതിനിടെയാണ് പടക്കങ്ങളില്‍ നിന്നുള്ള തീപ്പൊരി വാഹനത്തില്‍ പതിച്ച് തീ പിടിച്ചത്. കാറിലുള്ളവർ ഉടൻ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല. പരുക്കുകളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വാഹനം കത്തിനശിച്ചു. ഇത് പിന്നീട് പൊലീസ് പിടിച്ചെടുത്തു. കുറ്റക്കാർക്ക് പിഴയും ചുമത്തി. കഴിഞ്ഞ വര്‍ഷം ദീപാവലി സമയത്ത്, ഗുരുഗ്രാമില്‍ ഓടുന്ന കാറുകളുടെ മുകളിൽ വെച്ച് യുവാക്കള്‍ പടക്കം പൊട്ടിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News