യുപി ബിജെപിയില്‍ പൊട്ടിത്തെറി; മുഖ്യനും ഉപമുഖ്യനും നേര്‍ക്കുനേര്‍?

ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം പാര്‍ട്ടിയില്‍ നിന്നു തന്നെയെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന് മുകളിലാണ് പാര്‍ട്ടി എന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുറന്നടിച്ചു. യുപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ചൗദരിയും, കേശവ് പ്രസാദ് മൗര്യയും ദേശീയ അധ്യക്ഷന്‍ ജെപി നദ്ധയുമായി കൂടികാഴ്ച നടത്തി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ ആഘാതത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ചില ചീറ്റലുകള്‍ ഉണ്ടായതിനിടയിലാണ് കൂടിക്കാഴ്ചകള്‍ നടന്നിരിക്കുന്നത്.

ALSO READ:  സിക്കിം മുന്‍ മന്ത്രിയുടെ മൃതദേഹം പശ്ചിംബംഗാളിലെ കനാലില്‍; അന്വേഷണം ആരംഭിച്ചു

62 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപി, ഈ പൊതു തെരഞ്ഞെടുപ്പില്‍ 33ലേക്ക് കൂപ്പുകുത്തി. രാജ്യവ്യാപരമായി തന്നെ 303 സീറ്റില്‍ നിന്നും ബിജെപി 240ലേക്ക് എത്തുകയും ചെയ്തു. യുപി ബിജെപി എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് ലക്‌നൗവില്‍ നടന്നതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഉപമുഖ്യമന്ത്രിയായ മൗര്യ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തുറന്നടിച്ചു. സര്‍ക്കാരിനോടും എല്ലാ മന്ത്രിമാരോടും, എംഎല്‍എമാരോടും ഉദ്യോഗസ്ഥരോടും പാര്‍ട്ടി പ്രവര്‍ത്തകരെ ബഹുമാനിക്കണമെന്ന് മൗര്യ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോഗി ആദിത്യനാഥില്‍ നിന്നും മതിയായ പിന്തുണ ലഭിക്കാത്തതിന്റെ അതൃപ്തി നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് മീറ്റിംഗില്‍ മൗര്യ യോഗിക്കെതിരെ തിരിഞ്ഞത്. മുഖ്യമന്ത്രി കസേരയില്‍ കണ്ണുണ്ടായിരുന്ന മൗര്യ, ഈയടുത്തായി നടന്ന മന്ത്രിസഭ യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തന ശൈലിയോടുള്ള വിയോജിപ്പാണ് ഇതിന് പിന്നിലെന്നാണ് നിഗമനം.

ALSO READ: ചന്ദ്രനിലേക്ക്‌ മനുഷ്യർ പോവുന്ന കാലത്ത്‌ കോൺഗ്രസ്‌ കൂടൊത്രത്തിന്‌ പിന്നാലെ; കെ പി സി സി ക്യാമ്പിൽ സുധാകരനെതിരെ വിമർശനം

എന്നാല്‍ 2027ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നാണ് യുപി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി ഇന്ന് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News