കൊല്ലം- എഗ്മോർ എക്സ്​പ്രസിന്റെ കോച്ചിൽ വിള്ളൽ; ഒഴിവായത് വലിയ ദുരന്തം

കൊല്ലത്തുനിന്നും എഗ്മോറിലേക്കു പോയ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിൽ രൂപപ്പെട്ട വിള്ളൽ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടെത്തിയതോടെ വൻ ദുരന്തം ഒഴിവായി.കൊല്ലത്തുനിന്നും ഞായറാഴ്ച ഉച്ചകഴിഞ്ഞ്​ യാത്രതിരിച്ച ട്രെയിൻ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് എസ്- മൂന്ന് കോച്ചിന്റെ അടിഭാഗത്ത് വിള്ളൽ കണ്ടത്.തുടർന്ന് ഒരു മണിക്കൂർ കൊണ്ട് ഷണ്ടിങ് നടത്തി ഈ ബോഗി മാറ്റിയശേഷം യാത്രക്കാരെ മറ്റൊരു ബോഗിയിൽ കയറ്റുകയായിരുന്നു.

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു

മധുര റെയിൽവേ സ്റ്റേഷനിൽ എത്തിയശേഷം മറ്റൊരു കോച്ച് ഘടിപ്പിച്ചാണ്​ ട്രെയിൻ എഗമോറിലേക്ക് യാത്ര തുടർന്നത്​. കോച്ചിൽ രൂപപ്പെട്ട വിള്ളൽ ചെങ്കോട്ടിൽ ശ്രദ്ധയിൽപ്പെട്ടില്ലിയിരുന്നെങ്കിൽ അവിടെ നിന്നും അമിതവേഗതയിൽ ട്രെയിൻ യാത്ര തുടരുമ്പോൾ അപകട സാധ്യത ഏറെയായിരുന്നു. തെങ്കാശി മുതൽ എഗ്​മോർ വരെ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News