കൊല്ലം- എഗ്മോര്‍ എക്‌സ്പ്രസിന്റെ കോച്ചില്‍ വിള്ളല്‍; ഒഴിവായത് വലിയ ദുരന്തം

കൊല്ലത്തുനിന്നും എഗ്മോറിലേക്കു പോയ എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചില്‍ രൂപപ്പെട്ട വിള്ളല്‍ ചെങ്കോട്ട റെയില്‍വേ സ്റ്റേഷനില്‍വച്ച് കണ്ടെത്തിയതോടെ വന്‍ ദുരന്തം ഒഴിവായി. കൊല്ലത്തുനിന്നും ഞായറാഴ്ച ഉച്ചകഴിഞ്ഞ് യാത്രതിരിച്ച ട്രെയിന്‍ ചെങ്കോട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് എസ്- മൂന്ന് കോച്ചിന്റെ അടിഭാഗത്ത് വിള്ളല്‍ കണ്ടത്.

തുടര്‍ന്ന് ഒരു മണിക്കൂര്‍ കൊണ്ട് ഷണ്ടിങ് നടത്തി ഈ ബോഗി മാറ്റിയശേഷം യാത്രക്കാരെ മറ്റൊരു ബോഗിയില്‍ കയറ്റുകയായിരുന്നു. മധുര റെയില്‍വേ സ്റ്റേഷനില്‍ എത്തിയശേഷം മറ്റൊരു കോച്ച് ഘടിപ്പിച്ചാണ് ട്രെയിന്‍ എഗ്‌മോറിലേക്ക് യാത്ര തുടര്‍ന്നത്.

Also Read: ലക്ഷങ്ങള്‍ വില വരുന്ന ചെമ്പുകമ്പികള്‍ 11 കെ.വി ലൈനില്‍ നിന്ന് മോഷ്ടിച്ചു, അന്വേഷണം ആരംഭിച്ചു

https://www.kairalinewsonline.com/cbi-will-investigate-odisha-train-disaster

കോച്ചില്‍ രൂപപ്പെട്ട വിള്ളല്‍ ചെങ്കോട്ടില്‍ ശ്രദ്ധയില്‍പ്പെട്ടില്ലിയിരുന്നെങ്കില്‍ അവിടെ നിന്നും അമിതവേഗതയില്‍ ട്രെയിന്‍ യാത്ര തുടരുമ്പോള്‍ അപകട സാധ്യത ഏറെയായിരുന്നു. തെങ്കാശി മുതല്‍ എഗ്‌മോര്‍ വരെ 100 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News