തിരുവനന്തപുരം പൂജപ്പുരയില്‍ പടക്കക്കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു. പൂജപ്പുര തമലത്താണ് സംഭവം. ഫയർഫോഴ്സിന്‍റെ  മൂന്ന് യൂണിറ്റ് എത്തി തീ അണയ്ക്കുന്നു. തീ നിയന്ത്രണവിധേയമെന്ന് ഫയർഫോഴ്സ്. കടയിലെ രണ്ട് ജീവനക്കാര്‍ക്കും  പടക്കം വാങ്ങാനെത്തിയ മറ്റൊരാള്‍ക്കും പരുക്കേറ്റു. ജീവനക്കാരുടെ പരുക്ക് സാരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കട കത്തിയതോടെ പടക്കങ്ങളെല്ലാം പൊട്ടിത്തെറിച്ചു വലിയ സ്ഫോടന സമാനമായ അന്തരീക്ഷമാണ് സ്ഥലത്തുണ്ടായത്.

ALSO READ: നാണക്കേടിന്റെ റെക്കോഡ് സൃഷ്ടിച്ച് പാക് ബൗളര്‍ ഹാരിസ് റൗഫ്, പാകിസ്ഥാന്‍ പുറത്ത്

കട പൂര്‍ണമായും കത്തി നശിച്ചു. കടയുടെ അടുത്തുണ്ടായിരുന്നു രണ്ട് വാഹനങ്ങള്‍ക്കും തീ പിടിച്ചു. രാത്രി 7.30 ഓടെയാണ് കടയില്‍ തീയും പുകയും ഉയ്ര്‍ന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഫയര്‍ഫോ‍ഴ്സിനെ വി‍ളിക്കുകയായിരുന്നു.

കടയോട് ചേര്‍ന്നു‍ള്ള മറ്റൊരു മുറിയും പൂര്‍ണമായും കത്തിനശിച്ചു. പുറത്തുനിന്ന് തീപ്പൊരി കടയിലേക്ക് വീണെന്നും ഇതാണ് തീപിടുത്തത്തിന് കാരണമെന്നും കടയുടമ പറഞ്ഞു.ദീപാവലിയുടെ തലേദിവസമായതിനാല്‍ പടക്കത്തിന്‍റെ വലിയ സ്റ്റോക്ക് കടയിലുണ്ടായിരുന്നതായും വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും കടയുടമ പറഞ്ഞു.

ALSO READ: രാജസ്ഥാനിൽ കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിൽ ചേർന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News