ചിലവ് 118 കോടി, തുറന്നയുടൻ റോഡിൽ ഭീമൻ വിള്ളൽ, ഗുജറാത്തിലെ ‘പഞ്ചവടിപ്പാലം’ ചർച്ചയാകുന്നു

ഗുജറാത്തിലെ സൂറത്തിൽ ഉദ്‌ഘാടനം കഴിഞ്ഞ് അധികനാളാകും മുൻപേ പാലത്തിലെ റോഡ് വിണ്ടുകീറി. സൂറത്തിൽ താപി നദിക്ക് കുറുകെ പണിത പാലത്തിലാണ് ഭീമൻ വിള്ളൽ ഉണ്ടായത്.

ALSO READ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; വൃദ്ധൻ അറസ്റ്റിൽ

118 കോടിയാണ് നാലുവരിപ്പാത അടങ്ങുന്ന പാലത്തിന്റെ നിർമാണത്തിനായി ഗുജറാത്ത് സർക്കാർ ചിലവിട്ടത്. വലിയ രീതിയിൽ ആഘോഷമായാണ് ഉദ്‌ഘാടനം നടന്നത്. എന്നാൽ ഉദ്‌ഘാടനം കഴിഞ്ഞ് വെറും 40 ദിവസമായപ്പോഴേക്കും ഒന്നര കിലോമീറ്റർ നീളമുള്ള പാലത്തിന്റെ വലിയൊരു ഭാഗം റോഡിലും വിള്ളൽ വന്നു.

ALSO READ: മമ്മൂട്ടി സഹായിച്ചു, സീരിയല്‍ നടന്‍റെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടന്നു: നടന്‍ മനോജ് കുമാര്‍

കനത്ത മഴ മൂലമാണ് റോഡിൽ വിള്ളൽ വന്നതെന്നും പാലത്തിന് തകരാറില്ലെന്നുമാണ് സൂറത് കോർപറേഷൻ എൻജിനീയർമാരുടെ വാദം. എന്നാൽ ഗുജറാത്തിൽ കഴിഞ്ഞ മാസങ്ങളിൽ ഇത്തരത്തിൽ ഒരുപാട് പാലങ്ങളിൽ വിള്ളൽ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ പാർട്ടികളും ആം ആദ്മിയും ആരോപിച്ചു. ഇതിൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News