വയനാടിനായി… കൈത്തറി ഫാഷൻ ഷോ നടത്തി ക്രാഫ്റ്റ്സ് വില്ലേജ് സമാഹരിച്ച രണ്ടുലക്ഷം സിഎംഡിആർഎഫിലേക്ക്

CRAFT VILLAGE

കൈത്തറി ഫാഷൻ ഷോ നടത്തി ക്രാഫ്റ്റ്സ് വില്ലേജ് സമാഹരിച്ച രണ്ടുലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് സംഭാവന നൽകി. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ കൈത്തറി ഫാഷൻ ഷോ മത്സരമായ എൻവേഷന്റെ മൂന്നാം എഡിഷനിൽ സമാഹരിച്ച രജിസ്ട്രേഷൻ ഫീസും ജീവനക്കാരുടെ സംഭാവനകളും ചേർത്താണ് ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നത്. കൂടുതൽ തൊഴിലവസരം ഒരുക്കുന്ന രീതിയിൽ കൈത്തറിമേഖല നവീകരിക്കാൻ ക്രാഫ്റ്റ്സ് വില്ലേജ് നടപ്പാക്കിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു എൻവേഷൻ 2024. പുതിയ സൗന്ദര്യബോധവും ഡിസൈനുകളും സന്നിവേശിപ്പിച്ച് കൈത്തറിയെ പുതുതലമുറയ്ക്കു സ്വീകാര്യം ആക്കുകയും കൈത്തറിരംഗം ആധുനികീകരിക്കുകയുമാണു ലക്ഷ്യം.

ALSO READ: അമൃത ടിവി ക്യാമറാമാന്‍ പി വി അയ്യപ്പന്‍ അന്തരിച്ചു

കൈത്തറി മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടിയിൽ 125 മോഡലുകളും 25 ഫാഷൻ ഡിസൈനർമാരും പങ്കെടുത്തു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കലാപരിപാടികളും ഉദ്ഘാടനച്ചടങ്ങും ഒഴിവാക്കിയിരുന്നു.

ALSO READ: കണ്ണീരോടെ മടക്കം… പുത്തുമലയിൽ എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു

കൈത്തറിത്തൊഴിലാളികളുടെ ഉന്നമനത്തിനുള്ള പരിപാടി ആയതിനാലും കാലൻഡർ ഈവന്റായതിനാലുമാണ് പരിപാടി മാറ്റിവയ്ക്കാതിരുന്നതെന്നും കൈത്തറിയിലെ പ്രത്യേക വസ്ത്രങ്ങളുടെയും ഫാഷന്റെയും അവതരണം മാത്രമേ ഇത്തവണ ഉണ്ടായുള്ളൂവെന്നും വില്ലേജ് സിഒഒ ടി. യു. ശ്രീപ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News