വിഴിഞ്ഞത്തെത്തിയ ഷെൻ ഹുവ 15 കപ്പലിൽ നിന്നും ഇന്ന് ക്രെയിനുകൾ ഇറക്കിത്തുടങ്ങും. ഒരു ഷിപ്പ് ടു ഷോർ ക്രെയിനും 2 യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഷിപ്പ് ടു ഷോർ ക്രെയിൻ വിഴിഞ്ഞം തുറമുഖത്തെ ബെർത്തിൽ സ്ഥാപിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറും. ക്രെയിനുകൾ ഇറക്കിയ ശേഷം ഈ മാസം 21ന് ഷെൻ ഹുവ 15 വിഴിഞ്ഞം തുറമുഖം വിടും. അടുത്തമാസം മുതൽ കെയിനുകളുമായി കൂടുതൽ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്തെത്തും.
ALSO READ: സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കണം, സുപ്രധാന ഹർജികളിൽ വിധി ഇന്ന് പുറപ്പെടുവിക്കും
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലാകേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖം അദാനിക്ക് അടിയറ വെച്ചതാണ് ഉമ്മന്‍ ചാണ്ടിയുടെ സംഭാവനയെന്ന് വിമര്‍ശിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ തളിപ്പറമ്പില്‍ എല്‍ഡി എഫ് കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ബൈഡൻ ഇസ്രയേലിലേക്ക്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും
ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കംകുറിച്ചതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി ടെണ്ടര്‍ നടപടി വരെയെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുറമുഖം കൊണ്ടുവരാനാണ് എല്‍ ഡി എഫ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. എന്നാല്‍ മന്ത്രിസഭയിൽ പോലും ചര്‍ച്ച ചെയ്യാതെ ഉമ്മന്‍ചാണ്ടി പദ്ധതി അദാനിയുടെ കൈകളിലെത്തിക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം കിട്ടേണ്ട 1000 കോടി രൂപയാണ് ഇതുവഴി നഷ്ടമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും
വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കോര്‍പ്പറേറ്റ് കച്ചവടത്തിനാണ് യു ഡി എഫ് ശ്രമിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് വന്നതോടെ പദ്ധതിക്കെതിരായ സമരത്തിനും യു ഡി എഫ് നേതൃത്വം നല്‍കി. അവരാണ് ഇപ്പോള്‍ അവകാശവാദമുന്നയിച്ച് രംഗത്തുവരുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here