സുരക്ഷ കൂടുതൽ ഏത്? ക്രാഷ് ടെസ്റ്റിന്റെ ഫലം ഈ മാസം തന്നെ

ഡിസംബർ 15ന് നടന്ന ഭാരത് ക്രാഷ് ടെസ്റ്റിന്റെ ഫലം ഈ മാസം തന്നെ ബിഎൻസിഎപി പുറത്തുവിടും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാൻസ്പോർട് പുണെ ആണ് പുറത്തുവിടുന്നത്. ക്രാഷ് ടെസ്റ്റ് ഫലം പരിശോധിക്കാനായി മാരുതി സുസുക്കി, ഹ്യുണ്ടേയ്, കിയ, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ വാഹന നിർമാതാക്കൾ നൽകിയിരുന്നു. 3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷ കൂട്ടാനും അതുവഴി ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി.

ALSO READ:അലഹാബാദ് എൻ ഐ ടിയിൽ ഡോക്ടറൽ പ്രോഗ്രാം; ഡിസംബർ 24 വരെ അപേക്ഷിക്കാം

ഇന്ത്യയുടെ സ്വന്തം കാര്‍ ക്രാഷ് പരിശോധന സംവിധാനമാണ് ഭാരത് എന്‍സിഎപി. ഉയര്‍ന്ന സുരക്ഷയുള്ള വാഹനങ്ങള്‍ക്ക് അഞ്ചു സ്റ്റാറും കുറഞ്ഞ സുരക്ഷയുള്ളവക്ക് ഒരു സ്റ്റാറുമാണ് ലഭിക്കുക.മുതിര്‍ന്നവരുടെ സുരക്ഷയില്‍ 27 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 41 പോയിന്റും നേടുന്ന കാറുകള്‍ക്ക് മാത്രമേ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കൂ. 3 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കാന്‍ ചുരുങ്ങിയത് ആറ് എയര്‍ബാഗുകള്‍, ESC, കാല്‍നടയാത്രക്കാരുടെ സംരക്ഷണത്തിന് അനുയോജ്യമായ ഫ്രണ്ട് ഡിസൈന്‍, ഫ്രണ്ട് സീറ്റുകള്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ കാറുകളില്‍ ഉണ്ടായിരിക്കണം. ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റില്‍ പരീക്ഷിക്കുന്നതിനായി ഇതിനകം 30-ലധികം മോഡലുകള്‍ തയ്യാറാണ്.

നേരത്തെ ഗ്ലോബല്‍ NCAP ആയിരുന്നു ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ സേഫ്റ്റി റേറ്റിംഗ് നിശ്ചയിച്ചിരുന്നത്. M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്തുന്നത്. അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം തദ്ദേശീയമായി കാര്‍ ക്രാഷ് ടെസ്റ്റ് സൗകര്യമുള്ള ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.

ALSO READ: വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത് : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News