ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം ക്രീമി ചിക്കന്‍ സൂപ്പ്

ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയിലും മണത്തിലും ക്രീമി ചിക്കന്‍ സൂപ്പ് വീട്ടിലുണ്ടാക്കിയാലോ? വളരെ പെട്ടന്ന് നല്ല കിടിലന്‍ ക്രീമി ചിക്കന്‍ സൂപ്പ് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ചിക്കന്‍ – 200 ഗ്രാം

മൈദ – 1 ടേബിള്‍ സ്പൂണ്‍

വെണ്ണ – 1 ടേബിള്‍സ്പൂണ്

കുരുമുളകുപൊടി – 1/4 ടീസ്പൂണ് + 1/4 ടീസ്പൂണ്

Also Read : രാത്രിയില്‍ നല്ല സുഖമായുറങ്ങൂ… ശീലമാക്കാം ഈ കിടിലന്‍ ജ്യൂസ്

ഉപ്പ് – 1/4 + 1/4 ടീസ്പൂണ്‍

വെള്ളം – 1/2 കപ്പ്

സ്പ്രിംഗ് ഓണിയന്‍ – 2 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു പ്രഷര്‍ കുക്കറില്‍ ചിക്കന്‍, 1/4 ടീസ്പൂണ്‍ കുരുമുളക്, 1/4 ടീസ്പൂണ്‍ ഉപ്പ്, 1/2 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് കുറഞ്ഞ തീയില്‍ 2 വിസില്‍ വരെ വേവിക്കുക.

തണുത്തു കഴിഞ്ഞാല്‍ ചിക്കന്‍ പുറത്തെടുത്ത് ചെറിയ കഷണങ്ങളായി മുറിക്കുക.

ഒരു ചൂടുള്ള സോസ് പാനില്‍ വെണ്ണ ചേര്‍ക്കുക. തീ വളരെ കുറയ്ക്കുക, അല്ലാത്തപക്ഷം വെണ്ണ കരിഞ്ഞു പോകും.

Also Read : രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

മൈദ ചേര്‍ത്ത് 5 മിനിറ്റ് വഴറ്റാം. ഇതിലേക്ക് പാല്‍ ചേര്‍ത്ത് നന്നായി ഇളക്കാം.

പാല്‍ മിശ്രിതം നേരിയ കട്ടിയാകുന്നതുവരെ വേവിക്കുക.

ഇനി ചിക്കന്‍ കഷണങ്ങള്‍, അരിഞ്ഞ വെളുത്തുള്ളി, ചിക്കന്‍ സ്റ്റോക്ക് എന്നിവ ചേര്‍ക്കുക.

നിങ്ങള്‍ക്ക് ആവശ്യമുള്ള കട്ടി ലഭിക്കുന്നതുവരെ പാചകം ചെയ്യാം.

അരിഞ്ഞ സ്പ്രിംഗ് ഒനിയനും ചേര്‍ത്ത് തീ ഓഫ് ചെയ്യുക. 5 മുതല്‍ 10 മിനിറ്റ് വരെ അടച്ച് വയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News