വെറും അഞ്ച് മിനുട്ട് മതി, ചപ്പാത്തിക്കൊരുക്കാം വെറൈറ്റി ക്രീമി മുട്ടക്കറി

Egg Curry

വെറും അഞ്ച് മിനുട്ട് മതി, ചപ്പാത്തിക്കൊരുക്കാം ക്രീമി മുട്ടക്കറി. വളരെ കുറഞ്ഞ സമയംകൊണ്ട് നല്ല കിടിലന്‍ രുചിയില്‍ മുട്ടക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

1. മുട്ട – 3 പുഴുങ്ങിയത്

2. സവാള – 2 (മീഡിയം)
തക്കാളി -പകുതി

3. പച്ചമുളക് – 2

4. ഇഞ്ചി – ഒരു ചെറിയ കഷ്ണം

5. വെളുത്തുള്ളി – 3 അല്ലി
6. മുളകുപൊടി, മല്ലിപൊടി, മസാലപ്പൊടി, കുരുമുളകുപൊടി – ആവശ്യത്തിന്.

7. പാല്‍/ പാല്‍പ്പൊടി – ഒരു കപ്പ്

8. ഉപ്പ് – ആവശ്യത്തിന്

9. ഏലയ്ക്ക, കറുകപ്പട്ട, ഗ്രാമ്പൂ-1

തയ്യാറാക്കുന്ന വിധം

സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് മാറ്റിവയ്ക്കുക.

പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ രണ്ടു ഏലക്ക, ഒരു കഷ്ണം കറുകപ്പട്ട, ഒരു ഗ്രാമ്പൂ, എന്നിവ ഇടുക

ഇത് ചൂടാകുമ്പോള്‍ അരച്ച് വച്ച മിശ്രിതം അതിലേക്ക് ഒഴിച്ച് പച്ചമണം മാറുന്നത് വരെ തിളപ്പിക്കുക

ഇതിലേക്ക് അര ടീസ്പൂണ്‍ മുളകുപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, കാല്‍ ടീസ്പൂണ്‍ മല്ലിപ്പൊടി, കാല്‍ ടീസ്പൂണ്‍ മസാലപ്പൊടി, കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക.

ശേഷം ഇതിലേക്ക് ഒരു ഗ്ലാസ്സ് പാല്‍ ഇല്ലെങ്കില്‍ പാല്‍പ്പൊടി കലക്കിയത് ചേര്‍ത്ത് ഇളക്കുക.

നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചിടുക. ഒന്ന് കൂടി തിളപ്പിച്ച് വാങ്ങുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News