സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്രിയേറ്റീവ് സമ്മര്‍ സയന്‍സ് വര്‍ക്ക്‌ഷോപ്പ്

സ്‌കൂളുകളില്‍ വേന്‍ അവധി ആരംഭിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ക്രിയേറ്റീവ് സമ്മര്‍ സയന്‍സ് വര്‍ക്ക്‌ഷോപ്പ് 2024 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തും. വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധവും ശാസ്ത്രസംസ്‌കാരവും വളര്‍ത്തിയെടുക്കുക എന്നതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം.

Also Read: രാവിലെ എഴുന്നേല്‍കുമ്പോള്‍ നിങ്ങള്‍ കഴിക്കുന്നത് ഈ ഭക്ഷണളാണോ? ഇവ ആരോഗ്യത്തിന് നല്ലതല്ല

3, 4, 5 സ്റ്റാന്‍ഡേര്‍ഡുകളില്‍ 2023-24 അധ്യയനവര്‍ഷത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ ജൂനിയര്‍ ബാച്ചിലും, 6, 7, 8 സ്റ്റാന്‍ഡേര്‍ഡുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ സീനിയര്‍ ബാച്ചിലുമായി അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തിരം ഏപ്രില്‍ രണ്ടിന് വൈകുന്നേരം നാലുവരെ സമര്‍പ്പിക്കാം.

വര്‍ക്ക്‌ഷോപ്പിന്റെ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതും, പ്രവേശന പരീക്ഷ നടത്തുന്നതും, ക്ലാസുകളുടെ ക്രമീകരണം തുടങ്ങിയ വിവരങ്ങള്‍ മ്യൂസിയത്തിന്റെ വെബ്‌സൈറ്റായ kstmuseum.com ല്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News