ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? തട്ടിപ്പുകളിൽ പെട്ട് പണം നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇതെല്ലാം..

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് ഇപ്പോൾ മിക്കവരും. പലിശ കൂടാതെ കടമെടുക്കാമെന്നും കൈയിൽ പണമില്ലെങ്കിൽ ഉപയോഗിക്കാമെന്നുമുള്ള കാരണങ്ങൾ കൊണ്ടാണ് ക്രെഡിറ്റ് കാർഡുകൾക്ക് ഇന്ന് സ്വീകാര്യത ഏറുന്നത്. ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം വർധിച്ച് വരുന്നതോടെ അവയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളും വർധിച്ച് വരികയാണ്. അതുകൊണ്ട് തന്നെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

Also Read: വീട്ടുജോലി ചെയ്യും, വേണമെങ്കിൽ കടയിൽ പോയി സാധനവും വാങ്ങും; 5 ലക്ഷം രൂപയ്‌ക്കെത്തുന്നു ഒരു ഹ്യൂമണോയ്ഡ് റോബോട്ട്

ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇപ്പോഴും നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ കാർഡ് വഴി ഏതെങ്കിലും അജ്ഞാത ഇടപാട് നടക്കുന്നുണ്ടോ എന്ന് ഇതിലൂടെ തിരിച്ചറിയാൻ സാധിക്കും. ക്രെഡിറ്റ് കാർഡ് നമ്പർ, കാലഹരണപ്പെടുന്ന തീയതി, സിവിവി നമ്പർ തുടങ്ങിയവ ആരുമായും പങ്കുവയ്ക്കാതിരിക്കുക. പരമാവധി ഓൺലൈനിലൂടെ പങ്കുവയ്ക്കുന്നത് ഒഴിവാക്കുക. ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻ്റ് ഓൺലൈനായി സമർപ്പിക്കുന്നതും തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കും.

Also Read: ഉയർന്ന അന്തരീക്ഷ താപനില: സംസ്ഥാനത്ത് അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ച് വനിത ശിശുവികസന വകുപ്പ്

ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പോൾ വിശ്വസിനീയമായ വെബ്സൈറ്റുകളിൽ മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്താൻ ശ്രദ്ധിക്കുക. ആപ്പുകൾ വഴി ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർ ആ ആപ്പുകളുടെ പാസ്സ്‌വേർഡുകൾ നിരന്തരം മാറ്റാൻ ശ്രദ്ധിക്കുക, ഇത് ഡാറ്റ നഷ്ടപ്പെടുന്നത് തടയും. ബാങ്കുകളിൽ നിന്ന് ക്രെഡിറ്റ് കാർഡ് സ്വീകരിക്കുമ്പോഴുള്ള പരിധി നിങ്ങൾ തന്നെ നിശ്ചയിക്കാൻ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ഉണ്ടാകുന്ന തട്ടിപ്പുകളിൽ നിന്ന് നിങ്ങൾക്ക് രക്ഷ നേടാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News