‘വിജയത്തിന്റെ ക്രെഡിറ്റ് കൂട്ടായ പ്രവര്‍ത്തനത്തിന്’: എം എം ഹസന്‍

വി ഡി സതീശന്റെ ഏകപക്ഷീയമായ പിആര്‍ പ്രവര്‍ത്തനത്തെ തള്ളി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ ക്രെഡിറ്റ് കൂട്ടായ പ്രവര്‍ത്തനത്തിനെന്ന് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. വിജയത്തിന്റെ ക്രെഡിറ്റ് ഒരാള്‍ക്ക് മാത്രമല്ല. അങ്ങനെ ഒരാള്‍ക്ക് മാത്രം എടുത്തുകൊണ്ടുപോകാന്‍ പറ്റുന്നതല്ലല്ലോയെന്നും ഹസന്‍ പ്രതികരിച്ചു. വി ഡി സതീശന്റെ പിആര്‍ പ്രചാരണം സംബന്ധിച്ച ചോദ്യത്തിലായിരുന്നു എം എം ഹസന്റെ മറുപടി.

ALSO READ:ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി

അതേസമയം വയനാട് ലോക്‌സഭ മണ്ഡലം ഒഴിയണോ നിലനിര്‍ത്തണോ എന്നത് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയെന്നും എം എം ഹസന്‍ പറഞ്ഞു. മുന്നണിയിലേക്ക് ഏത് കക്ഷി വന്നാലും തുറന്ന മനസോടെ സ്വീകരിക്കും. ആര്‍ക്ക് പിന്നാലെയും പോകില്ലെന്നും ആരെയും അങ്ങോട്ട് സമീപിക്കില്ലെന്നും എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ:പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News