ഇതെന്ത് മറിമായം; ‘മരിച്ചയാള്‍’ പ്രാര്‍ഥനാ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടു

gujarat-cremation

തനിക്ക് വേണ്ടിയുള്ള അടിയന്തിര ചടങ്ങിൽ പ്രത്യക്ഷപ്പെട്ട് മരിച്ചയാൾ. ഗുജറാത്തിലാണ് സംഭവം. 43കാരനായ ബ്രിജേഷ് സുത്താറിനെ ഒക്ടോബര്‍ 27ന് നരോദയിലെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. കുടുംബം എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഒടുവില്‍ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. സുതാറിനെ കാണാതായി രണ്ടാഴ്ച കഴിഞ്ഞ് നവംബര്‍ 10ന് സബര്‍മതി പാലത്തിന് സമീപം ഒരു മൃതദേഹം കണ്ടെത്തി. അഴുകിയ മൃതദേഹം തിരിച്ചറിയാന്‍ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. സുതാറിന്റേതിനോട് സാമ്യമുള്ളതിനാല്‍ മൃതദേഹം അയാളുടേതാണെന്ന് ബന്ധുക്കള്‍ കരുതി.

Read Also: തൊഴുത്തില്‍ കയറിയ പുലിയെ സ്‌നേഹത്തോടെ പരിചരിച്ച് പശു; നക്കിത്തുടക്കുന്ന വീഡിയോ വൈറല്‍

കുടുംബം മൃതദേഹം സംസ്‌കരിക്കുകയും വെള്ളിയാഴ്ച പ്രാര്‍ഥനാ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. കുടുംബാംഗങ്ങളെയും പോലീസുകാരെയും ഞെട്ടിച്ച് ബ്രിജേഷ് ഈ ചടങ്ങിലേക്ക് കടന്നുവരികയായിരുന്നു. സുതാർ മാനസിക പ്രശ്നങ്ങളും സാമ്പത്തിക നിക്ഷേപം മൂലം സമ്മര്‍ദവും നേരിടുന്നുണ്ടായിരുന്നു. ഇപ്പോള്‍ പൊലീസുകാർക്കാണ് വലിയ തലവേദന. സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് ഇനി തിരിച്ചറിയേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here