ആ ചിരി ഇനിയില്ല, ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മൃതദേഹം കീഴ്‌മാട്‌ ശ്മശാനത്തിൽ സംസ്കരിച്ചു. എട്ട് മണിമുതൽ കുട്ടി പഠിച്ച തായിക്കാട്ടുകര എൽപി സ്കൂളിൽ പൊതുദർശനത്തിന് വച്ച മൃതദേഹം പതിനൊന്ന് മണിയോടെയാണ് ജനങ്ങളെ സാക്ഷി നിർത്തി സംസ്കരിച്ചത്.

ALSO READ: ലീവിന് നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി, കാറില്‍ രക്തക്കറ

അതേസമയം, അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലത്തെ റിമാൻഡ് ചെയ്തു. ബലാത്സംഗം അടക്കം 9 വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കൃത്യത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. കൃത്യം നടത്താൻ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പൊലീസ് പരിശോധിച്ചു വരികയാണ്.പോസ്റ്റ്‌മോർട്ടത്തിൽ ലൈംഗീക പീഡനം സ്ഥിരീകരിച്ചതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ നിലപാട്.

ALSO READ: വടക്കഞ്ചേരി അഞ്ചുമൂർത്തി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച

വെള്ളിയാഴ്ച 3 മണിയോടെയാണ് അഞ്ചു വയസുകാരിയായ കുട്ടിയെ കാണാതാകുന്നത്. കുട്ടിയുമായി അസഫാക് പോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News