ഇറാൻ പിടികൂടിയ ഇസ്രയേൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന വിവരം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ. ഇന്നലെ രാവിലെയാണ് മകൻ അവസാനമായി വിളിച്ചതെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചെന്നും കപ്പൽ ജീവനക്കാരനായ ശ്യാംനാഥിന്റെ അച്ഛൻ വിശ്വനാഥ് പറഞ്ഞു. 3 മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഉള്ളത്.
Also Read: ഏകീകൃത സിവിൽ കോഡും ലോകമാകെ രാമായണോത്സവവും; ഹിന്ദുത്വത്തിലൂന്നി ബിജെപിയുടെ പ്രകടന പത്രിക
യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇസ്രയേൽ കമ്പനിയായ എംഎസ് സിയുടെ ഏരീയസ് എന്ന ചരക്ക് കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടിച്ചെടുത്തത്. വിഷു ആഘോഷ ഒരുക്കങ്ങൾക്കിടെ ശനിയാഴ്‌ചയാണ് മകനടക്കം 25 ജീവനക്കാർ ഇറാൻ സൈന്യത്തിന്റെ പിടിയിലായത് കോഴിക്കോടുള്ള ശ്യാം നാഥിൻ്റെ കുടുംബം അറിയുന്നത്. ശ്യാമിനെ കൂടാതെ മലയാളികളായ പാലക്കാട് സ്വദേശി സുമേഷ് , വയനാട് നിന്നുള്ള ധനേഷ് ത്തുടക്കം 25 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽ പിടിച്ചെടുത്ത വിവരം മുംബൈയിലെ ഓഫീസിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് അറിയിച്ചതെന്ന് ശ്യാം നാഥിൻ്റെ അച്ഛൻ വിശ്വനാഥ് പറഞ്ഞു.
കോഴിക്കോട് സ്വദേശി ശ്യാം നാഥ് എട്ടു വർഷമായി എംഎസ് സി കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. യാത്ര പുറപ്പെടും മുൻപ് ദുബായിൽ നിന്നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് മാതാവ് ശ്യാമള പറഞ്ഞു. 17 ഇന്ത്യൻ പൗരന്മാരാണ് കപ്പലിൽ ഉള്ളത്. ഇന്ത്യക്കാരുടെ മോചനത്തിനായുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here