‘എനിക്ക് വല്ലാതെ നെഞ്ച് വേദനിക്കുന്നു; ആപത്ത് വരുന്നത് പോലെ; മാരിമുത്തുവിന്റെ അവസാന ഡയലോഡ്

സംവിധായകനും നടനുമായ ജി മാരിമുത്തുവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാ ലോകം. രജനീകാന്ത് നായകനായി എത്തിയ ജെയിലറാണ് മാരിമുത്തുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒരു സീരിയലിന് ഡബ്ബ് ചെയ്യുന്നതിനിടെ സ്റ്റുഡിയോയില്‍ കുഴഞ്ഞുവീണ മാരിമുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

also read- പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു; ‘ജയിലർ’ അവസാന ചിത്രം

തമിഴില്‍ വന്‍ ഹിറ്റായ എതിര്‍നീച്ചല്‍ എന്ന സീരിയലില്‍ മാരിമുത്തു അവതരിപ്പിച്ച ഗുണ ശേഖരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. അതിന് ശേഷം എതിര്‍നീച്ചല്‍ മാരിമുത്തു എന്നാണ് താരം അറിയപ്പെട്ടിരുന്നത്. ഈ സീരിയലിനു ഡബ്ബ് ചെയ്യുമ്പോഴായിരുന്നു മാരിമുത്തുവിന്റെ മരണവും.

also read- “മാരിമുത്തുവിന്റെ മരണം ഞെട്ടിച്ചു”; താരത്തിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ച് രജനീകാന്ത്

സീരിയലില്‍ നെഞ്ചില്‍ കൈവെച്ച്, ‘എനിക്കെന്തോ ആപത്ത് വരുന്നത് പോലെ തോന്നുന്നു. എന്തോ സംഭവിക്കും എന്ന ഭയം പോലെ’ എന്ന ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കെയാണ് യഥാര്‍ത്ഥത്തിലും അത് സംഭവിച്ചത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് മാരിമുത്തു പറഞ്ഞ ആ ഡയലോഗ് സീരിയല്‍ ടീം പുറത്തുവിട്ടു

‘നെഞ്ച് വല്ലാതെ വേദനിക്കുന്നു. മനസ്സിന്റെ വേദനയാണോ, ശരീരത്തിന്റെ വേദനയാണോ എന്നറിയില്ല. എന്തോ ആപത്തിന്റെ സൂചന നെഞ്ചുവേദനയിലൂടെ കാണിക്കുകയാണെന്ന് തോന്നുന്നു. എനിക്ക് വല്ലാതെ നെഞ്ചു വേദനിക്കുന്നു. ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് പോലെയുണ്ടോ. എനിക്കും അങ്ങനെ തോന്നുന്നു’ എന്നാണ് മാരിമുത്തു പറയുന്ന ആ ഡയലോഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News