ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പ്രഖ്യാപിച്ചു. ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. പുരുഷ ടീമിനെ ഋതുരാജ് ഗെയ്ക്വാദും വനിതാ ടീമിനെ ഹര്‍മന്‍പ്രീത് കൗറും നയിക്കും.
സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ്. ചൈനയിലെ ഹാങ്ഷുവിലാണ് പോരാട്ടങ്ങള്‍. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ട്ബോര്‍ എട്ട് വരെയാണ് ക്രിക്കറ്റ് മത്സരങ്ങള്‍.
Also Read: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടി മാര്‍കെറ്റ വാന്‍ദ്രോഷോവ
വനിതാ ടീമില്‍ കേരളത്തിന്റെ അഭിമാനം മിന്നു മണിയും ഇടംപിടിച്ചു. നേരത്തെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നടാടെ ഇടം നേടിയ മിന്നു മികച്ച ബൗളിങ് പുറത്തെടുത്തിരുന്നു. ഇതോടെയാണ് ടീമില്‍ വീണ്ടും സ്ഥാനം ഉറപ്പിച്ചത്.
വനിതാ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍, ദേവിക വൈദ്യ, അഞ്ജലി സര്‍വാനി, ടിറ്റാസ് സാധു, രാജേശ്വരി ഗെയ്ക്വാദ്, മിന്നു മണി, കനിക അഹുജ, ഉമ ഛേത്രി, അനുഷ ബാറെഡ്ഡി.
സ്റ്റാന്‍ഡ് ബൈ: ഹര്‍ലീന്‍ ഡിയോള്‍, കഷ്വി ഗൗതം, സ്നേഹ് റാണ, സൈക ഇഷാഖ്, പൂജ വസ്ത്രാകര്‍.
പുരുഷ ടീം; ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടന്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മവി, ശിവം ഡുബെ, പ്രഭ്സിമ്രാന്‍ സിങ്.
സ്റ്റാന്‍ഡ് ബൈ: യഷ് ഠാക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here