കാത്തിരിപ്പിന് വിരാമം; ക്രിക്കറ്റ് പോരാട്ടം വീണ്ടും ഒളിംപിക്സിലേക്ക്

128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് പോരാട്ടം വീണ്ടും ഒളിംപിക്സിലേക്ക് എത്തുന്നു. 2028ലെ ലോസ് ആഞ്ജലസ് ഒളിംപിക്സില്‍ ടി20 ക്രിക്കറ്റ് അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന പോരാട്ടമായിരിക്കും അരങ്ങേറുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Also Read: ലോഞ്ച് ചെയ്ത് ആഴ്ചകൾക്കുള്ളിൽ തന്നെ കൊഴിഞ്ഞ് പോക്ക്;ത്രെഡിന് ഉപഭോക്താക്കൾ കുറയുന്നു

ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ ലഭിക്കുന്ന വരുമാനമാണ് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയാണ് കമ്മിറ്റിയുടെ പ്രധാന നോട്ടം. പുരുഷ, വനിതാ ടീമുകള്‍ സ്വര്‍ണ മെഡലിനായി മത്സരിക്കും. ഐസിസി റാങ്കിങില്‍ ആദ്യ അഞ്ച് റാങ്കിലുള്ള ടീമുകള്‍ക്കായിരിക്കും പ്രവേശനം.

2024 പാരിസ് ഒളിംപിക്സിന്റെ ഇന്ത്യയിലെ ബ്രോഡ്കാസ്റ്റിങ് കരാര്‍ ഏതാണ്ട് 165 കോടിക്കാണ് നല്‍കിയിട്ടുള്ളത്. ക്രിക്കറ്റ് 2028ല്‍ ഉള്‍പ്പെട്ടാല്‍ ഇന്ത്യയില്‍ നിന്നു മാത്രം ബ്രോഡ്കാസ്റ്റിങിലൂടെ 1585 കോടിയായി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News