ഇതിഹാസ താരത്തിൻ്റെ പച്ചത്തൊപ്പി സ്വന്തമാക്കണോ; ഇപ്പോൾ അവസരം

baggy-cap-bradman

ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ ധരിച്ച പച്ചത്തൊപ്പി ലേലത്തിന്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ചൊവ്വാഴ്ചയാണ് ലേലം നടക്കുക. ഇന്ത്യക്കെതിരായ 1947- 48 ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ധരിച്ച തൊപ്പിയാണിത്. 2.6 ലക്ഷം യു എസ് ഡോളറെങ്കിലും (ഏകദേശം 2.2 കോടി രൂപ) തൊപ്പിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

1928ല്‍ ബ്രാഡ്മാന്‍ അരങ്ങേറ്റം കുറിച്ച പരമ്പരയില്‍ ധരിച്ച തൊപ്പിക്ക് 2.9 ലക്ഷം ഡോളര്‍ ലഭിച്ചിരുന്നു. 2020-ല്‍ ആയിരുന്നു ഈ ലേലം നടന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ വിദേശ പര്യടനമായിരുന്നു ഓസ്‌ട്രേലിയയിലേത്. പരമ്പരയില്‍ ബ്രാഡ്മാന്‍ ഉപയോഗിച്ച ഏക തൊപ്പിയാണിത്. ബോണ്‍ഹാംസ് എന്ന കമ്പനിയാണ് ലേലം നടത്തുന്നത്.

Read Also: ഫുട്‌ബോളിനിടെ താരം കുഴഞ്ഞുവീണു; മത്സരം റദ്ദാക്കി, പരിഭ്രാന്തരായി കളിക്കാരും കാണികളും

ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുന്ന ബ്രാഡ്മാന്‍ ഈ പരമ്പരയില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 178.75 ശരാശരിയില്‍ 715 റണ്‍സാണ് നേടിയത്.

Key Words: Don Bradman, Green Cap auction, Australia

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News