ഉറുസ് എസ്.യു.വി സ്വന്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ലംബോര്‍ഗിനിയുടെ ആഡംബര കാറായ ഉറുസ് എസ്.യു.വി ഗാരേജിലെത്തിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 4.22 കോടി രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റവും ബോണറ്റില്‍ കൂളിങ് വെന്റുകളും ഇതിലുണ്ട്.

ബി.എം.ഡബ്ല്യു കാറുകളുടെ ബ്രാന്‍ഡ് അംബാസഡറായ സച്ചിന് പോര്‍ഷെ 911 ടര്‍ബോ എസും സ്വന്തമായുണ്ട്. ബി.എം.ഡബ്ല്യു 7 സീരീസ് എല്‍.ഐ, ബി.എം.ഡബ്ല്യു എക്‌സ് 5 എം, ബി.എം.ഡബ്ല്യു ഐ 8, ബി.എം.ഡബ്ല്യു 5 സീരിസ് കാറുകളും സച്ചിന്റെ ഗാരേജിലുണ്ട്. നിസാന്‍ ലിമിറ്റഡ് എഡിഷനായ ജി.ടി-ആര്‍ ഈഗോയിസ്റ്റും മുന്‍ താരത്തിന്റെ പേരിലുണ്ട്.

Also Read : സഞ്ജുവില്ല, ധോണി തന്നെ നായകന്‍, ശ്രീശാന്തിന്റെ ഡ്രീം ഐ പി എല്‍ ടീമിതാ

https://www.kairalinewsonline.com/dhoni-himself-is-the-captain-in-sreesanth-dream-ipl

നിലവില്‍ ലംബോര്‍ഗിനിയുടെ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഉറുസ്. മണിക്കൂറില്‍ 305 കിലോമീറ്ററാണ് പരമാവധി വേഗത. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. രോഹിത് ശര്‍മയും അടുത്തിടെ ലംബോര്‍ഗിനി സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News