ബൗണ്ടറി നേടിയയുടനെ നെഞ്ചുവേദന; പവലിയനിലേക്ക് നടക്കുന്നതിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു

pune-cricket-player-death

പൂനെയിലെ ഗാര്‍വെയര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ 35കാരനായ താരം ഹൃദയാഘാതം വന്ന് മരിച്ചു. ഇമ്രാന്‍ പട്ടേല്‍ ആണ് മരിച്ചത്. ഓപ്പണറായി ഇറങ്ങി പിച്ചില്‍ കുറച്ച് സമയം പിന്നിട്ടതിന് ശേഷമായിരുന്നു സംഭവം. ഒരു ഗംഭീര ഷോട്ടിന് ശേഷം ഓടുകയും ഉടനെ അസ്വസ്ഥത പ്രകടിപ്പിക്കുകയുമായിരുന്നു. ഈ ഷോട്ട് ബൌണ്ടറി കടന്നിരുന്നു.

നെഞ്ചിലും കൈയിലുമുള്ള വേദനയെക്കുറിച്ച് ഇദ്ദേഹം സഹകളിക്കാരനോടും അമ്പയറോടും പറഞ്ഞു. അമ്പയര്‍മാര്‍ മൈതാനം വിടാന്‍ അനുമതി നല്‍കി. പവലിയനിലേക്ക് നടക്കുന്നതിനിടെ ഇമ്രാന്‍ കുഴഞ്ഞുവീഴുകയായിരുന്നു. മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് സംഭവം. മുഴുവന്‍ ക്യാമറയില്‍ പതിയുകയും ചെയ്തു.

Read Also: വൈറല്‍ ബോഡി ബില്‍ഡര്‍ വര്‍ക്ക് ഔട്ടിനിടെ മരിച്ചു; ഹൃദയാഘാതമെന്ന് സംശയം

ഇമ്രാന്‍ കുഴഞ്ഞുവീണുന്നത് കണ്ടതോടെ മൈതാനത്തുണ്ടായിരുന്ന മറ്റ് കളിക്കാര്‍ ഓടിപ്പോയി നോക്കുന്നത് കാണാം. ഉടനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, ഡോക്ടര്‍മാര്‍ ഇമ്രാന്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇമ്രാന് ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. നല്ല ആരോഗ്യവാനായിരുന്നു എന്നതാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്. ഓള്‍റൗണ്ടര്‍ ആയതിനാല്‍ മത്സരത്തിലുടനീളം ആക്ടീവ് ആകേണ്ട കളിക്കാരനായിരുന്നു ഇമ്രാന്‍. ഇമ്രാന് ഭാര്യയും മൂന്ന് പെണ്‍മക്കളും ഉണ്ട്. ഇളയ കുട്ടിക്ക് നാല് മാസം മാത്രമാണ് പ്രായം. പട്ടേല്‍ നേരത്തേ ക്രിക്കറ്റ് ടീമിന്റെ ഉടമയും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും നടത്തിയിരുന്നു. ജ്യൂസ് കടയും നടത്തിയിരുന്നു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News