വിരാട് കോഹ്‌ലിയുടെ ആസ്തി ആയിരം കോടി കടന്നതായി റിപ്പോര്‍ട്ട്

ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മുന്‍ ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ക്രിക്കറ്റ് താരവും കോഹ്‌ലിയാണ്. ഇപ്പോഴിതാ കോഹ്‌ലിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ആയിരം കോടിക്ക് മുകളിലാണെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമായ സ്റ്റോക് ഗ്രോയുടേതാണ് റിപ്പോര്‍ട്ട്.

Also Read- മലയാളിയെ വിവാഹം ക‍ഴിച്ച് സൗത്ത് ആഫ്രിക്കന്‍ സ്വദേശിനി, ചടങ്ങ് പള്ളിക്കാവ് ക്ഷേത്രത്തില്‍

1,050 കോടിയാണ് കോഹ്ലിയുടെ ആകെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് തന്നെ താരത്തിന് ഒരു പോസ്റ്റിന് 8.9 കോടി രൂപയും ട്വിറ്ററില്‍ 2.5 കോടിയും ലഭിക്കുന്നുണ്ട്. ഏഴു കോടി രൂപയാണ് ബിസിസിഐ വാര്‍ഷിക വരുമാനമായി കോഹ്ലിക്ക് നല്‍കുന്നത്. ടെസ്റ്റ് മത്സരത്തില്‍ പതിനഞ്ച് ലക്ഷവും ഏകദിനത്തില്‍ ആറ് ലക്ഷവും ടി20 യില്‍ മൂന്ന് ലക്ഷവുമാണ് താരത്തിന്റെ മാച്ച് ഫീസ്. ഐപിഎല്‍ കരാറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഒരു സീസണ് 15 കോടി രൂപയാണ് നല്‍കുന്നത്.

Also Read- മോൻസൺ മാവുങ്കൽ ശത്രുവല്ല, മാപ്പ് പറഞ്ഞതോടെ പ്രശ്‍നം തീർന്നു; കെ സുധാകരൻ

പരസ്യചിത്രങ്ങളില്‍ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. ഓരോ പരസ്യത്തിനും 7.50 മുതല്‍ 10 കോടി രൂപ വരെയാണ് കോഹ്ലിയുടെ പ്രതിഫലം. നിലവില്‍ 18 ഓളം ബ്രാന്‍ഡുകള്‍ക്കൊപ്പം കോഹ്ലി സഹകരിക്കുന്നുണ്ട്. ബ്രാന്‍ഡ് എന്‍ഡോര്‍സ്‌മെന്റിലൂടെ മാത്രം 175 കോടി രൂപയാണ് കോഹ്ലി സമ്പാദിക്കുന്നത്.മുംബൈയില്‍ 34 കോടിയുടെയും ഗുരുഗ്രാമില്‍ 80 കോടിയുടെയും രണ്ട് വീടുകളും,31 കോടി വില മതിക്കുന്ന ആഢംബര കാറുകളും താരത്തിനുണ്ട്. ഔഡിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് കോഹ്ലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News