ക്രിക്കറ്റ് ലോകകപ്പിന്‍റെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടുയര്‍ത്തിയ 283 റണ്‍സ് പിന്തുടരുന്ന ന്യൂസിലന്‍ഡ് പതി തുടങ്ങിയെങ്കിലും പവര്‍പ്ലേ കഴിഞ്ഞതോടെ അടി തുടങ്ങിയിരിക്കുകയാണ് . മത്സരം 10 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. ഓപ്പണറായി ഇറങ്ങിയ വില്‍ യങ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സാം കറണ്‍ എറിഞ്ഞ പന്ത് ജോസ് ബട്‌ലര്‍ കയ്യിലൊതുക്കുകയായിരുന്നു. ഡിവോണ്‍ കോണ്‍വേ, രചിന്‍ രവിന്ദ്ര എന്നിവരാണ് ക്രീസില്‍. റണ്‍റേറ്റ് ആറ് ആക്കി നിലനിര്‍ത്തി വമ്പന്‍ അടികള്‍ക്ക് മുതിരാതെ കരുതലോടെയാണ് ന്യൂസിലന്‍ഡ് ബാറ്റ് വീശുന്നത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിലാണ് 282 റണ്‍സ് നേടിയത്. 86 പന്തില്‍ 77 റണ്‍സെടുത്ത ജോ റൂട്ട്, 42 പന്തില്‍ 43 റണ്‍സെടുത്ത ക്യാപ്ടന്‍ ജോസ് ബട്‌ലര്‍, 35 പന്തില്‍ 33 റണ്‍സെടുത്ത ബെയര്‍സ്റ്റോ എന്നിവരുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here