പാകിസ്ഥാന്‍ സെമി കാണാതെ പുറത്ത്; ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം

ക്രിക്കറ്റ് ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട്.93 റണ്‍സിന്റെ കൂറ്റന്‍ ജയം ഇംഗ്ലണ്ട് നേടിയതോടെ പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.ഇംഗ്ലണ്ട് മുന്നോട്ടുവച്ച 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 244 റണ്‍സ് എടുക്കുന്നതിനിടെ 43.3 ഓവറില്‍ പുറത്തായി.51 റണ്‍സ് നേടിയ ആഘ സല്‍മാനാണ് പാകിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. തന്റെ അവസാന ഏകദിനം കളിക്കാനിറങ്ങിയ ഡേവിഡ് വില്ലി ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീഴ്ത്തി.

സെമി യോഗ്യത നേടാന്‍ 6.4 ഓവറില്‍ വിജയിക്കണമെന്ന അസാധ്യമായ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്് മോശം തുടക്കമാണ് ലഭിച്ചത്. അബ്ദുള്ള ഷഫീക്കിനെ രണ്ടാം പന്തില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. ഏറെ വൈകാതെ ഫഖര്‍ സമാനും മടങ്ങി. മൂന്നാം വിക്കറ്റില്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 38 റണ്‍സ് നേടി ബാബറും 36 റണ്‍സ് നേടി റിസ്വാനും മടങ്ങി. സൗദ് ഷക്കീല്‍ 29 റണ്‍സ് നേടി പുറത്തായതോടെ പാകിസ്ഥാന്‍ പരാജയം ഉറപ്പിച്ചു. ഇഫ്തിക്കാര്‍ അഹ്‌മദ്,ഷദാബ് ഖാന്‍ എന്നിവര്‍ വേഗം മടങ്ങിയതോടെ പാകിസ്താന്‍ തകര്‍ച്ചയിലേക്ക് വീണു. ഒരുവശത്ത് വിക്കറ്റുകള്‍ തുടരെ നഷ്ടമാവുമ്പോഴും ആക്രമിച്ചുകളിച്ച ആഘ സല്‍മാന്‍ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ആഘയും വീണു.

ഷഹീന്‍ അഫ്രീദി ചില ബൗണ്ടറികള്‍ നേടിയെങ്കിലും 25 റണ്‍സ് നേടി പുറത്തായി. അവസാന വിക്കറ്റില്‍ ഹാരിസ് റൗഫും മുഹമ്മദ് വസീം ജൂനിയറും ചില കൂറ്റന്‍ ഷോട്ടുകളുതിര്‍ത്തു. മുന്നേറ്റ നിരയെ നാണിപ്പിക്കും വിധ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് 10ആം വിക്കറ്റില്‍ 53 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. അതൊന്നും പാക് പരാജയം തടയാന്‍ പര്യാപ്തമായില്ല. 23 പന്തില്‍ 35 റണ്‍സ് നേടി ഹാരിസ് റൗഫ് പുറത്തായപ്പോള്‍ മുഹമ്മദ് വസീം ജൂനിയര്‍ 14 പന്തില്‍ 16 റണ്‍സ് നേടി നോട്ടൗട്ടാണ്.

ലോകകപ്പിലെ ആദ്യ സെമി ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യയും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ന്യൂസീലന്‍ഡും തമ്മിലാണ്. ഈ മാസം 15ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ചക്ക് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. ഈ മാസം 16നു നടക്കുന്ന രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്നാമതുള്ള ഓസ്‌ട്രേലിയയെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഈ മത്സരം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News