ലോകകപ്പ് ക്രിക്കറ്റ്; തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. ദില്ലി അരുണ്‍ ജെറ്റ്‌ലി സ്റ്റേടിയതില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ബംഗ്ലാദേശിനോടെറ്റ തോല്‍വിയില്‍ ആശ്വാസ ജയം തേടിയാണ് അഫ്ഗാന്‍ ഇന്നിറങ്ങുന്നത്.

Also Read : ലുലുമാളിലെ പാക് പതാക; വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയെന്ത് ? വാസ്തവമിങ്ങനെ

ചെപ്പൊക്കില്‍ തകര്‍ച്ചയില്‍ നിന്നും ഓസീസിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് അരുണ്‍ ജെറ്റലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ കളിക്കാന്‍ ഇറങ്ങുന്നത്.

ഡെങ്കിപ്പനിയില്‍ നിന്നും മോചിതന്‍ ആകാത്തതിനാല്‍ ശുഭ്മാന്‍ ഗില്ലിന് ഇന്നത്തെ മത്സരവും നഷ്ടമാകും. ആദ്യ കളിയില്‍ തിളങ്ങാന്‍ കഴിയാതിരുന്ന നായകന്‍ രോഹിത് ശര്‍മ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ മികച്ച ഫോമിലുമാണ്.

Also Read : സമസ്ത-ലീഗ് ബന്ധം കൂടുതല്‍ വഷളാകുന്നു; പി എം എ സലാമിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത

ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. മുഹമ്മദ് ഷമി ആദ്യ പതിനൊന്നിലേക്ക് എത്തുമ്പോള്‍ അശ്വിന്‍ ബെഞ്ചില്‍ ഇരിക്കേണ്ടി വരും. ഗില്ലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ കളിക്കാന്‍ ഉണ്ടാകും. അതേസമയം ജഡേജ, ബുംമ്ര ഉള്‍പ്പെടെ ബൗളിങ്ങിലും മികച്ച ഫോമിലാണ്. ബംഗ്ലാദേശിനോടേറ്റ തോല്‍വില്‍ നിന്നും ആശ്വാസ ജയം തേടിയാണ് അഫ്ഗാന്‍ ഇറങ്ങുന്നത്. സ്പിന്നര്‍ റാഷിദ് ഖാന്‍ തന്നെയാകും അഫ്ഗാന്റെ തന്ത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here