ലോകകപ്പ് അണ്ടര്‍ 19’ല്‍ ഏറ്റുമുട്ടാൻ ഇന്ത്യൻ ഓസ്‌ട്രേലിയൻ ടീമുകൾ

അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നത് സെമിയില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ്. ഒരു വിക്കറ്റിനാണ് ഓസ്‌ട്രേലിയ പാകിസ്ഥാനെതിരെ ജയം നേടിയത്.

ഏകദിന ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും 2023ൽ ഇന്ത്യൻ ഓസ്‌ട്രേലിയൻ സീനിയര്‍ ടീമുകള്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് കൗമാര ലോകകപ്പിൽ ഇന്ത്യൻ ഓസ്‌ട്രേലിയൻ ടീമുകൾ ഫൈനല്‍ ഏറ്റുമുട്ടാൻ പോകുന്നത്.

ALSO READ: ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്; ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

48.5 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നേടിയത്. പാക്ക് നിരയില്‍ 52 റണ്‍സ് വീതം നേടിയ അസന്‍ അവൈസും അറാഫത്ത് മിന്‍ഹാസും അര്‍ധ സെഞ്ചറി നേടുകയും ചെയ്തു. ഷാമില്‍ ഹുസൈന്‍ 17 റണ്‍സ് നേടി. മത്സരത്തില്‍ നിര്‍ണായകമായത് ഓസ്‌ട്രേലിയന്‍ ബോളര്‍ ടോം സ്ട്രാക്കർ ആണ്. 9.5 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റുകള്‍ ആണ് ടോം സ്ട്രാക്കർ കൊയ്തത്.

ഓപ്പണര്‍ ഹാരി ഡിക്സൺ മറുപടി ബാറ്റിങ്ങില്‍ അര്‍ധസെഞ്ചുറി നേടി. ഒലിവര്‍ പീക്കെ 49 റണ്‍സും ടോം കാംപ്ബെൽ 25 റണ്‍സും എടുത്തതൊഴികെ മറ്റാരും ഓസ്‌ട്രേലിയൻ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ല. സാം കൊന്‍സ്റ്റാസ്, റാഫ് മക്മില്ലന്‍ എന്നിവർ ടീമിനായി രണ്ടക്കം പിന്നിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News