പാകിസ്ഥാനിൻ്റെ ഇമാം ഉൾ ഹഖ് ഒരുപക്ഷേ ഇപ്പൊൾ കഠിനമായ ഹൃദയവേദനയിലായിരിക്കും. കാരണം, പൊന്നും വിലയുള്ള ഒരു അവസരമാണ് ഇമാമിൻ്റെ കയ്യിൽ നിന്നും ഇന്ന് ചോർന്നത്. ആ ചോർച്ചയ്ക്കാകട്ടെ പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടിവരികയും ചെയ്തു. ഇമാം വിട്ടുകളഞ്ഞ കുശാൽ മെൻഡിസ് ഒരു ശ്രീലങ്കൻ കളിക്കാരൻ ലോകകപ്പിൽ നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും നേടിയാണ് മടങ്ങിയത്.
Also Read : അച്ഛന്‍ സുഖമായിരിക്കുന്നു; അമര്‍ത്യ സെന്നിന്റെ മരണവാര്‍ത്ത നിഷേധിച്ച് മകള്‍
77 പന്തിൽ നിന്നും122 റൺസാണ് കുശാൽ അടിച്ചുകൂട്ടിയത്. ഷാഹിൻ അഫ്രീദി അടക്കമുള്ള വമ്പൻ പേസ് നിരയെ നിലം തൊടാൻ വിടാതെ പറപ്പിക്കുകയായിരുന്നു കുശാൽ മെൻഡിസ് ! സൗത്ത് ആഫ്രിക്കയ്ക്കൊപ്പമുള്ള ശ്രീലങ്കയുടെ ആദ്യ മത്സരത്തിലും പ്രോടീസ് ബൗളിംഗ് നിരയെ കുശാൽ പലതവണ അതിർത്തികടത്തിയിരുന്നു. അന്ന് 42 ബോളിൽ 76 റൻസെടുത്താണ് മെൻഡിസ് മടങ്ങിയത്. 429 റൺസ് വിജയലക്ഷ്യം വേണ്ടിയിരുന്ന ലങ്കയ്ക്ക് കുറച്ച് നിമിഷത്തേക്കെങ്കിലും വിജയപ്രതീക്ഷ നൽകിയത് കുശാൽ മെൻഡിസിൻ്റെ ഇന്നിങ്സായിരുന്നു.
മെൻഡിസിനൊപ്പം സമരവിക്രമയും ഇന്ന് കളം നിറഞ്ഞ് കളിച്ചു. 82 ബോളിലാണ് സമരവിക്രമ തൻ്റെ ആദ്യത്തെ ഏകദിന സെഞ്ചുറി നേടിയത്. 89 പന്തുകളിൽ 109 റൺസ് എടുത്ത ശേഷമാണ് സമരവിക്രമ ഹസൻ അലിക്ക് മുൻപിൽ കീഴടങ്ങിയത്.ഒടുവിൽ പാകിസ്താൻ പേസർമാരും സ്പിന്നർമാരും ശ്രീലങ്കൻ ബാറ്റ്സ്മാന്മാരുടെ യഥാർത്ഥ ചൂടറിഞ്ഞ അദ്യ ഇന്നിങ്സിൽ ശ്രീലങ്ക 9 വിക്കറ്റ് 344 നഷ്ടത്തിൽ റൺസ് നേടി
.Also Read : ഇസ്രയേലില്‍ അകപ്പെട്ട ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം പി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here