ആദ്യം കാനഡ, പിന്നെ അമേരിക്ക, പിന്നെയും കാനഡ, ഈ ക്രിക്കറ്റുകളിക്കാരൻ ടീം മാറിയത് 4 തവണ; പേര് നിതീഷ് കുമാർ

നാല് തവണ ടീം മാറി കളിച്ച ഒരു ക്രിക്കറ്റുകളിക്കാരൻ. ആദ്യം കാനഡയ്ക്ക് വേണ്ടി. പിന്നെ കളം മാറി അമേരിയക്കയ്ക്ക് വേണ്ടി, വീണ്ടും കാനഡ, അവസാനമായി ഇപ്പോൾ അമേരിക്കയ്ക്ക് വേണ്ടിയാണ് ഇദ്ദേഹം കളത്തിലിറങ്ങുന്നത്. ഇദ്ദേഹത്തിന്റെ പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിരിക്കുന്നത്. നിതീഷ് കുമാർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. 2010 ലെ അണ്ടർ 19 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ വിവിധ ടൂർണമെൻ്റുകളിൽ കാനഡയെ പ്രതിനിധീകരിച്ച് നിതീഷ് കുമാർ കളത്തിലിറങ്ങിയിട്ടുണ്ട്.

Also Read: നവീൻ പട്നായിക്കിന്റെ വിശ്വസ്തൻ വികെ പാണ്ട്യൻ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു

കാനഡയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും ആഗോളതലത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഏകദിന കളിക്കാരനായും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. എന്നാൽ അടുത്തിടെയാണ് യുഎസ്എയ്‌ക്കായുള്ള ടി20 ലോകകപ്പ് ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. ഇന്ത്യൻ വംശജനായ ഇദ്ദേഹം ഇതുവരെ ഇന്ത്യക്കുവേണ്ടി ഗ്രൗണ്ടിലിറങ്ങിയിട്ടില്ല എന്നതാണ് സത്യം.

Also Read: തെക്കൻ തെലങ്കാനയ്ക്ക് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനം; കേരളത്തിൽ ഇന്നും മഴ കനക്കും

ടീമുകളിൽ നിന്ന് ടീമുകളിലേക്കുള്ള നിതീഷ് കുമാറിന്റെ മാറ്റം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേതുമായി താരതമ്യപ്പെടുത്തിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. യാദൃശ്ചികമായി ഇരുവരുടെയും പേര് ഒന്ന് തന്നെ എന്നത് മറുകണ്ടം ചാടലിന്റെ ഒരു പ്രതീകമായാണ് പലരും പോസ്റ്റുകളും കമന്റുകളും പങ്കുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News