‘എന്റേത് മാത്രം…’ ക്രിക്കറ്റ് താരം ഡാനിയേലയ്ക്ക് സ്വവര്‍ഗ വിവാഹം

ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനിയേല വയറ്റ് വിവാഹിതയായി. ഏറെക്കാലമായി പങ്കാളിയായ സിഎഎ ബേസിലെ ഫുട്‌ബോള്‍ മേധാവിയും ലണ്ടനിലെ എഫ്എ ലൈസന്‍സുള്ള സ്പോര്‍ട്സ് ഏജന്റുമായ ജോര്‍ജി ഹോഡ്ജിനെയാണ് ഡാനിയേലയുടെ ജീവിതപങ്കാളി. ഇംഗ്ലണ്ടിലെ ചെല്‍സി ഓള്‍ഡ് ടൗണ്‍ ഹാളില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. ഏറെ ആകര്‍ഷകമായ വെള്ള നിറത്തിലുള്ള മിനി ഗൗണായിരുന്നു ഇരുവരുടേയും ഔട്ട്ഫിറ്റ്. വിവാഹചിത്രങ്ങള്‍ ജോര്‍ജി ഹോഡ്ജ് തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഒരുമിച്ചുള്ള ജീവിതം ഔദ്യോഗികമാക്കുന്നു’ എന്ന തലക്കെട്ടോടെയാണ് ജോര്‍ജി ചിത്രങ്ങള്‍ പങ്കുവെച്ചത്.

ALSO READ:പ്രധാനമന്ത്രിക്ക് ഉപദേശം നൽകുന്നത് ദൈവമാണ്; എനിക്കത് ഭരണഘടനയാണ്: രാഹുൽ ഗാന്ധി

ഇരുവരുടേയും വിവാഹ നിശ്ചയം 2023 മാര്‍ച്ചിലായിരുന്നു. 2019 മുതലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ഡാനിയേലയും ജോര്‍ജിയും സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യങ്ങളാണ്. ഡാനിയേല ഇംഗ്ലണ്ടിനായി 102 ഏകദിനങ്ങളും 143 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2023-ലെ വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്നു ഡാനിയേല. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രൊപ്പോസ് ചെയ്തും ഡാനിയേല വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുമായി ഡാനിയേല പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും നിലനിന്നിരുന്നു.

ALSO READ:നാലാമൂഴം; ആന്ധ്രയുടെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേറ്റു, പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News