വനിതാ ടീം ഫിസിയോയുമായി ഇത്തിരി നേരം ചെലവഴിക്കാന്‍ ക്രിക്കറ്റ് താരത്തിന്റെ പരിക്ക് അഭിനയം? എവിടെയോ ഒരു റൊമാന്‍സില്ലേയെന്ന് കണ്ടെത്തി സോഷ്യല്‍മീഡിയ- വീഡിയോ വൈറല്‍

വൈറല്‍ വീഡിയോസ് തിരയുന്നവരില്‍ അറിയാതെവിടെയോ ഒരു പുഞ്ചിരി വീഴ്ത്തിയ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കത്തി നിന്നത്. ടീം ഫിസിയോ ആയ വനിത ഓടിയെത്തുമല്ലോ എന്ന് കരുതി നോര്‍വേ ക്രിക്കറ്റ് താരം ഖമര്‍ മുഷ്താഖിന് കളിക്കിടെ ഉണ്ടായ പരിക്ക് അഭിനയമല്ലേ എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. ക്രിക്കറ്റ് ടീമുകള്‍ക്ക് പൊതുവേ പുരുഷ ഫിസിയോകളാണ് ഉണ്ടാവാറ്. എന്നാല്‍ നോര്‍വേ ക്രിക്കറ്റില്‍ മാത്രം അത് അങ്ങനെയല്ല, അവരുടെ ടീം ഫിസിയോ ഒരു വനിതയാണ്. അതുകൊണ്ട് തന്നെ നോര്‍വേ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ ഒരു ചെറിയ പരിക്ക് പറ്റിയാല്‍ പോലും ടീം ഫിസിയോയെ വിളിക്കുന്നത് പതിവായിരിക്കുകയാണെന്നാണ് കിംവദന്തി.

ALSO READ: കയ്യടിക്കടാ! രണ്ട് മീറ്ററോളം താഴ്ചയുള്ള അഴുക്കുചാലിൽ വീണ യുവതിയുടെ ഫോണ്‍ വീണ്ടെടുത്ത് നൽകി ശുചീകരണ തൊഴിലാളികൾ

ഇതിനെ സാധൂകരിക്കുന്ന നടപടിയാണ് ഇപ്പോള്‍ ഖമര്‍ മുഷ്താഖില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വൈറല്‍ വീഡിയോ കണ്ട ആളുകള്‍ കമന്റ് ചെയ്യുന്നത്. നോര്‍വേ ബാറ്റ്‌സ്മാന്‍ ഖമര്‍ മുഷ്താഖ് ഒരു പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് ഹെല്‍മറ്റില്‍ തട്ടുകയും ഉടനെ ടീം ഫിസിയോ ഓടിയെത്തി പരിശോധിക്കുകയും കളിക്കാരനോട് പരിക്ക് സംബന്ധിച്ച് ചോദിക്കുകയും ചെയ്തപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ടാണ് മറുപടികള്‍ നല്‍കുന്നത്. പന്ത് ഹെല്‍മറ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് കളിക്കാരന് മസ്തിഷ്‌കാഘാതത്തിന് സാധ്യതയുണ്ടോ എന്നതാണ് ടീം ഫിസിയോ പരിശോധിച്ചിരുന്നത്. എന്നാല്‍ ഒരു പുഞ്ചിരിയോടെയായിരുന്നു ചോദ്യങ്ങളോടുള്ള മുഷ്താഖിന്റെ പ്രതികരണങ്ങള്‍. ഇതാണ്, ഇദ്ദേഹത്തിന് ശരിക്കും പരിക്കേറ്റിരുന്നോ എന്ന് വീഡിയോ കണ്ട ആളുകള്‍ സംശയിക്കാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News