ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത രണ്ട് യുവാക്കള്‍ പിടിയില്‍

ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്ത രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. റാണയുടെ ഭാര്യ സാചി മാര്‍വയെയാണ് രണ്ടു യുവാക്കള്‍ പിന്തുടര്‍ന്നെത്തി ശല്യം ചെയ്തത്. ചൈതന്യ ശിവം, വിവേക് എന്നിവരാണ് പിടിയിലായത്. അന്വേഷണത്തിനിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവരേയും അവരുടെ വീടുകളില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലിയിലെ കീര്‍ത്തി നഗറില്‍ നിന്ന് വീട്ടിലേക്കു മടങ്ങും വഴിയാണ് രണ്ടു യുവാക്കള്‍ സാചിയെ പിന്തുടരാന്‍ തുടങ്ങിയത്. സാചി സഞ്ചരിച്ച കാറിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഇവര്‍ കാറിലടിക്കുകയും ചെയ്തു.

ഇവരുടെ നീക്കം മൊബൈലില്‍ പകര്‍ത്തിയ സാചി രണ്ടു യുവാക്കളുടേയും ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. അതിനിടെ താന്‍ പൊലീസില്‍ വിവരമറിയിച്ചുവെന്നും എന്നാല്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല എന്നും സാചി ആരോപിച്ചു. സുരക്ഷിതമായി വീട്ടിലെത്തിയ സ്ഥിതിയ്ക്ക് സംഭവം വിട്ടു കളഞ്ഞേക്കാനും അടുത്ത തവണ ബൈക്കിന്റെ നമ്പര്‍ നോക്ക വയ്ക്കാനുമായിരുന്നു പൊലീസിന്റെ പ്രതികരണം എന്നാണ് സാചി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News