എംഎസ് ധോണിയുടെ ബൈക്ക് ശേഖരം കണ്ട് അമ്പരന്ന് മുന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്, വീഡിയോ

മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബൈക്ക് പ്രേമം ഏറെ പ്രശസ്തമാണ്. തന്‍റെ ഗരാജില്‍ എത്ര ബൈക്കുകള്‍ ഉണ്ടെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ കൃത്യമായ കണക്ക് അദ്ദേഹത്തിനുണ്ടാകില്ല. ഒരു കെട്ടിടം തന്നെ പ്രിയപ്പെട്ട വാഹനങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. സ്പോര്‍ട്സ്, വിന്‍റേജ്, ക്രൂയിസര്‍, അഡ്വെഞ്ചര്‍ തുടങ്ങി നിരവധി വിഭാഗത്തിലെ വാഹനങ്ങള്‍ തന്‍റെ ശേഖരത്തില്‍ അദ്ദേഹം എത്തിച്ചിട്ടുണ്ട്.

ALSO READ: മഹാപ്രളയത്തില്‍ തകർന്ന ശാന്തിഗ്രാം – പള്ളിക്കാനം റോഡ് തുറന്നു, ‘റീബില്‍ഡിങ് കേരള’

ഇപ്പോ‍ഴിതാ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് ധോണിയുടെ റാഞ്ചിയിലെ വീട്ടിലും അദ്ദേഹത്തിന്‍റെ വാഹന ഗ്യാരേജിലും സന്ദര്‍ശനമാണ് ചര്‍ച്ചയായിരിക്കുന്നത്. ധോണിയുടെ വാഹന ശേഖരം കണ്ട് അമ്പരന്ന വെങ്കിടേഷ് പ്രസാദ് ഗരാജിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

എന്തോരു മനുഷ്യനാണ് മഹേന്ദ്ര സിങ്ങ് ധോണി, എന്തൊരു ശേഖരമാണ് അദ്ദേഹത്തിന്, ഞാന്‍ ഒരു വ്യക്തിയില്‍ കണ്ട ഏറ്റവും വലിയ അഭിനിവേശമാണിത്. അദ്ദേഹത്തിന്റെ റാഞ്ചിയിലെ ഫാം ഹൗസിലെ ബൈക്കുകളുടെയും കാറുകളുടെയും ശേഖരങ്ങളുടെ കാഴ്ചയാണിത്. എന്ന കുറിപ്പോടെയാണ് പഴയതും പുതിയതുമായ വാഹനങ്ങളുടെ വലിയ കളക്ഷന്റെ വീഡിയോ വെങ്കിടേഷ് പ്രസാദ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News