പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദുരൂഹ മരണം കൊലപാതകം; അന്തേവാസി അറസ്റ്റില്‍

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന കൊല്ലം ശൂരനാട് സ്വദേശിനി സ്മിതയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ മാനസിക ആരോഗ്യ കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയായ സജിന മേരിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Also read- മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ പൊലീസ് നായ ഓടിച്ചിട്ട് കടിച്ചു; പൊലീസിനെതിരെ കേസ് കൊടുത്ത് യുവാവ്

സ്മിത അസഭ്യം പറഞ്ഞതില്‍ പ്രകോപിതയായി കൊലനടത്തിയെന്നാണ് സജനി പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. കയ്യില്‍ കിട്ടിയ പാത്രം ഉപയോഗിച്ച് സജിന, സ്മിതയുടെ തലയ്ക്കടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ സ്മിത മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

Also read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News